ആന്റി : ഞാൻ എന്തിനാടി നിന്നെ ശപിക്കുന്നെ എനിക്ക് വരാൻ പറ്റുമോ എന്നറിയില്ല തള്ളയെ വിട്ടേക്കാം
ആദി : ശെരി രൂപേ നമുക്ക് ഇറങ്ങാം
ഇത് കേട്ട രൂപ പോകാനായി ഒരുങ്ങി
ആന്റി : നിക്ക് ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു ആന്റി വീടിനുള്ളിലേക്ക് പോയി അല്പസമയത്തിനുള്ളിൽ ഒരു ബോക്സുമായി തിരികെ എത്തി
ആന്റി : ഇതാ കുറച്ച് സ്വർണ്ണമാ വച്ചോ
ആദി : വേണ്ട ആരുടെയും ഔദാര്യം അവൾക്ക് വേണ്ട അവൾക്കുള്ളത് ഞാൻ വാങ്ങി കൊടുത്തോളാം
രൂപ : വേണ്ട ആന്റി അല്ലെങ്കിലും ഇതൊന്നും ഞാൻ ഇടാറില്ല
ആന്റി : എനിക്ക് നിന്നോട് സ്നേഹം ഉള്ളത് കൊണ്ടുന്നുമല്ല ഇത് തരുന്നത് നിന്റെ അച്ഛന് നിനക്ക് വേണ്ടി എടുത്ത് വച്ചിരുന്നതാ തരുന്നതിന് മുൻപ് അയാള് പോയി ഇത് ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല കൊണ്ട് പൊക്കൊ
അച്ഛമ്മ : വാങ്ങിച്ചോ മോളെ എന്റെ കുഞ്ഞിന്റെ ആത്മാവിന് സന്തോഷമാകും
ആന്റി : പിടിക്കുന്നെങ്കിൽ പിടിക്ക് എനിക്ക് വേറെ പണിയുണ്ട്
ഇത്രയും പറഞ്ഞു രൂപയുടെ കയ്യിൽ അത് വച്ച് കൊടുത്ത ശേഷം അവർ അകത്തേക്ക് പോയി
രൂപ പതിയെ ആദിയെ നോക്കി
അച്ഛമ്മ : അച്ഛൻ തന്നതാണെന്ന് കരുതിയാൽ മതി അവളെ കൊണ്ട് ഇപ്പോൾ ഇങ്ങനെ തോന്നിച്ചത് നിന്റെ അച്ഛൻ തന്നെയാ
രൂപ : ശെരി അച്ഛമ്മേ
ഇത്രയും പറഞ്ഞു രൂപ ആദിക്കൊപ്പം പുറത്തേക്ക് നടന്നു
രൂപ : ഞാൻ വേണമെന്ന് കരുതി വാങ്ങിയതല്ല
ആദി : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
രൂപ : എന്നാലും…
ആദി : കുഴപ്പമൊന്നും ഇല്ലെടി നിന്റെ അച്ഛൻ വാങ്ങി വച്ചതല്ലേ അച്ഛമ്മ പറഞ്ഞത് പോലെ നിന്റെ അച്ഛന് സന്തോഷമായി കാണും
ഇത് കേട്ട രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു