ഇത് കേട്ട അച്ചമ്മ ആന്റിയെ ഒന്ന് നോക്കിയ ശേഷം അവരുടെ അടുത്തേക്ക് ചെന്നു
അച്ഛമ്മ : അവള് കയറേണ്ട എന്ന് പറഞ്ഞു അല്ലേ
രൂപ : ഹേയ് സാരമില്ല അച്ഛമ്മേ
അച്ഛമ്മ : എന്റെ കുഞ്ഞിന് സുഖമാണോ
രൂപ : ഉം സുഖം
“മോനോ “.
“സുഖമാ അച്ഛമ്മേ ഞങ്ങള് കല്യാണം വിളിക്കാൻ വന്നതാ ”
“കല്യാണമോ ”
രൂപ : അതെ ഈ മാസം 24ന് ഞങ്ങളുടെ കല്യാണമാ ഇവിടെ ക്ഷേത്രത്തിൽ വച്ച് തന്നെയാ അച്ഛമ്മ വരണം
ഇത് കേട്ട അച്ഛമ്മയുടെ കണ്ണുകൾ നീറഞ്ഞു
“പിന്നെ വരാതെ എന്റെ കുട്ടികളെ അനുഗ്രഹിക്കാൻ ഞാൻ അവിടെ ഉണ്ടാകും മോനോടാ നന്ദി പറയേണ്ടത് നീ ഇവളെ കൊണ്ട് പോയില്ലായിരുന്നെങ്കിൽ ഇവൾക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടില്ലായിരുന്നു ”
ആദി : എന്താ അച്ഛമ്മേ ഇത് സന്തോഷിക്കേണ്ട സമയമായിട്ട്… പിന്നെ അച്ഛമ്മക്ക് ഇവിടെ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ വാ എന്റെ വീട്ടിൽ താമസിക്കാം
“വേണ്ട മോനെ ഇങ്ങനെ കിടന്ന് ഓരോന്ന് പറയുമെങ്കിലും അവളെന്നെ ഉപദ്രവിക്കാറൊന്നുമില്ല എനിക്കിവിടെ ഒരു പ്രശ്നവുമില്ല ”
ആന്റി : എന്താ ഇതുവരെ സംസാരിച്ചു കഴിഞ്ഞില്ലേ തള്ളയെ കൂടെ കൊണ്ട് പോകാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് നടക്കില്ല കേട്ടല്ലോ അവരോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല ആളുകളുടെ മുന്നിൽ ഞാൻ മോശകാരിയാകും അമ്മായി അമ്മയെ അടിച്ചിറക്കി എന്നായിരിക്കും നാളെ ഓരോന്ന് പറഞ്ഞു നടക്കുക
അച്ഛമ്മാ : ഞാൻ ഒരിടത്തേക്കും പോകുന്നില്ല പോരെ
ആന്റി : എങ്കിൽ ഇങ്ങ് വാ സംസാരമൊക്കെ മതി
ഇത് കേട്ട രൂപ ആന്റിയുടെ അടുത്തേക്ക് എത്തി
ആന്റി : എന്താടി
രൂപ : എന്റെ കല്യാണമാണ് നിങ്ങളൊക്കെ അല്ലാതെ എനിക്ക് വിളിക്കാൻ വേറെ ആരുമില്ല ആന്റി വരണം അച്ഛമ്മയെയും കൊണ്ട് വരണം എനിക്ക് സ്വത്തും പണവും ഒന്നും വേണ്ട എന്നെ ശപിക്കാതിരുന്നാൽ മാത്രം മതി