രൂപ : എന്നിട്ടാണോ ഇത്രയും പെട്ടന്നോ എന്നൊക്കെ ചോദിച്ചത്
ആദി : അതൊക്കെ എന്റെ ഒരു നമ്പർ അല്ലേ അല്ലെങ്കിൽ ഞാൻ കെട്ടാൻ മുട്ടി നിക്കുവാണ് എന്ന് അവർക്ക് തോന്നില്ലേ
ഇത് കേട്ടാ രൂപ പതിയെ ചിരിച്ചു ഇത് കണ്ട ആദി തന്റെ ചുണ്ടുകൾ രൂപയ്ക്ക് നേരെ കൊണ്ട് പോയി
രൂപ : ആദി വേണ്ടാ അമ്മ ഇപ്പോൾ വരും കേട്ടല്ലോ
ആദി : എത്ര നാളായി പട്ടിണിയാടി… ഇനിയെങ്കിലും ഒന്ന് സമ്മതിക്ക് ഒരു മുത്തം പ്ലീസ്
രൂപ : വേണ്ട അന്ന് എടുത്ത തീരുമാനം മറന്നോഇനി കുറച്ച് നാൾ കൂടിയല്ലേ ഉള്ളു ഒന്ന് ക്ഷമിച്ചിരിക്കെടാ
ആദി : ശെരി എല്ലാം കൂടി ചേർത്ത് ശെരിയാക്കി തന്നോളാം
രൂപ : ടാ കല്യാണത്തിന് അച്ഛമ്മയെ വിളിക്കണം
ആദി : പിന്നെ വിളിക്കാതെ നമുക്ക് പോയി വിളിക്കാം
രൂപ : കഴിഞ്ഞ തവണ അച്ഛമ്മയെ കാണാൻ പോയപ്പോൾ ഇനി വരരുതെന്നല്ലേ ആന്റി പറഞ്ഞത്
ആദി : അവരോട് പോകാൻ പറ നമ്മൾ പോകും നിന്റെ അച്ഛമ്മയെ കല്യാണത്തിന് ക്ഷണിക്കും എന്താ പോരെ
രൂപ : ഉം മതി
ആദി : എന്നാൽ പിന്നെ ഇതൊക്ക ഓർത്ത് ടെൻഷൻ അടിക്കാതെ മോള് നമ്മുടെ വിവാഹത്തെ പറ്റി മാത്രം ചിന്തിക്കാൻ നോക്ക് 😊
ഒരാഴ്ച്ചക്ക് ശേഷം
അമ്മ : ദൈവമേ കല്യാണദിവസം ഇങ്ങ് അടുക്കുവാണല്ലോ ഇനി എന്തൊക്കെയാ ചെയ്യാൻ കിടക്കുന്നത്
ആദി : അതൊക്കെ സമയത്ത് നടക്കും അമ്മേ വെറുതെ ടെൻഷൻ ആകണ്ട
അമ്മ : എന്തയാലും ഒരുപാട് പരാതി കേൾക്കേണ്ടി വരും എല്ലാവരെയുമൊന്നും വിളിക്കണ്ട എന്നല്ലേ ചേട്ടന്റെ തീരുമാനം
ആദി : അതാ നല്ലത് ആർഭാടം ഒന്നുമില്ലാത്ത ഒരു കല്യാണം അത് മതി
അമ്മ : നമ്മൾ ഇങ്ങനെയൊക്കെ തീരുമാനിക്കുന്നു അവൾക്കും പല ആഗ്രഹങ്ങളും ഉണ്ടാകില്ലേ ആദി അതാ ഇപ്പോൾ എന്റെ ചിന്ത