രാജൻ : എന്നാൽ അങ്ങനെയാകട്ടെ.. പിന്നെ ഒരു പ്രധാന കാര്യം കൂടി ഉണ്ട് അതിന് ഇന്നൊരു തീരുമാനം ഉണ്ടാക്കണം
രാധ : എന്ത് കാര്യമാ ചേട്ടാ
പെട്ടെന്നാണ് മാളുവും രൂപയും റൂമിൽ നിന്ന് അവിടേക്ക് എത്തിയത്
മാളു : അച്ഛാ രൂപച്ചിയെയും നമുക്കിന്നു കൂടെ കൊണ്ട് പോകാം രണ്ട് ദിവസം നമ്മുടെ വീട്ടിൽ നിൽക്കട്ടെ
ആദി : എന്തിന് അതോന്നും പറ്റില്ല
മാളു : ആദിയേട്ടൻ ഒന്നും പറയണ്ട ഞാൻ കൊണ്ട് പോകും
ആദി : നീ പോയേ മാളു അമ്മക്ക് സുഖമില്ലാത്തതാ അതുകൊണ്ട് അവളിവിടെ വേണം
മാളു : അമ്മായിക്ക് ഒരു കുഴപ്പമില്ല ചേട്ടനായിട്ട് ഒന്നും ഉണ്ടാക്കണ്ട
രൂപ : ഞാൻ പിന്നെ ഒരു ദിവസം വരാം മാളു ഇന്നിവിടെ കുറച്ച് ജോലിയുണ്ട്
മാളു : ചേച്ചി എല്ലാ തവണയും ഇത് തന്നെയാ പറയുന്നത് അല്ലെങ്കിലും ആദിയേട്ടൻ പറയുന്നതല്ലേ ചേച്ചി കേൾക്കു
രൂപ : ഹേയ് ഉറപ്പായിട്ടും ഇത്തവണ വരും പ്രോമിസ്സ്
രാധ : അല്ല ചേട്ടന് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്
രാജൻ : അത് ഇവരുടെ കാര്യം തന്നെയാ നമുക്ക് ഇവരുടെ വിവാഹം നടത്തണ്ടേ ആളുകൾ ഒക്കെ പലതും പറഞ്ഞു തുടങ്ങിയിട്ടുണ്ട് നമ്മുടെ ബന്ധുക്കളിൽ ചിലർ തന്നെ എന്നോട് ചിലത് ചോദിച്ചു
ആദി : ഇവർക്കൊക്കെ ഇത് എന്തിന്റെ കേടാ മാമാ
രാജൻ : അവരെയും കുറ്റം പറയാൻ പറ്റില്ലടാ അവർ നോക്കുമ്പോൾ എന്താ ഏതോ ഒരു പെൺകുട്ടിയെ വീട്ടിൽ കൊണ്ട് താമസിപ്പിച്ചിരിക്കുന്നു ഇവളുടെ കാര്യങ്ങൾ ഒന്നും അവർക്കറിയണ്ടല്ലോ
രാധ : ചേട്ടൻ പറഞ്ഞത് ശെരിയാ എന്നോടും ചിലരൊക്കെ പലതും ചോദിച്ചിരുന്നു
രാജൻ : അതാ ഞാനും പറയുന്നത് നമുക്ക് ഇവരുടെ വിവാഹം ഉടനെ നടത്താണം എന്താ റാണി നിന്റെ അഭിപ്രായം
റാണി : അതെ പറ്റുന്ന അത്ര വേഗത്തിൽ നടത്തണം