ആദി : പോകാൻ ഇറങ്ങുവായിരുന്നു ചേട്ടാ അപ്പോൾ ഇവൾക്ക് വലിയ സങ്കടം
വിഷ്ണു : സങ്കടമോ എന്തിന്
ആദി : നിങ്ങളൊക്കെ പോകുവല്ലേ
വിഷ്ണു : ആണോടി
രൂപ : അത് ചേട്ടാ….
വിഷ്ണു : ഇതിനെന്തിനാടി ഇങ്ങനെ വിഷമിക്കുന്നെ അപ്പോഴായാലും പോകാൻ ഉള്ളതല്ലേ എന്റെ നമ്പർ ഒക്കെ കയ്യിൽ ഇല്ലേ പിന്നെന്താ ടാ ആദിത്യാ പുതിയ പിള്ളേര് അല്പം പ്രശ്നക്കാരാ അവന്മാര് പ്രശ്നത്തിലൊന്നും പോയി ചാടാതെ നോക്കണം കേട്ടല്ലോ പിന്നെ നീ പണ്ടത്തെ പോലെ അടിപിടിക്കൊന്നും പോകരുത്
ആദി : ഇല്ല ചേട്ടാ ഞാൻ ഒരു പ്രശ്നത്തിനും പോകില്ല
വിഷ്ണു : പിന്നെ ഞാൻ എപ്പോഴും പറയുന്നത് പോലെ ഇവളുമായി വഴക്കിടരുത് മനസ്സിലായോ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർത്തേക്കണം ഇടക്കൊക്കെ വിളിക്ക് കേട്ടോ
ആദി : ശെരി ചേട്ടാ
വിഷ്ണു : എന്നാൽ ശെരി ഞാൻ ഇറങ്ങുവാ ഇനി നിന്നാൽ ശെരിയാകില്ല
ഇത്രയും പറഞ്ഞു വിഷ്ണു പോകാനായി ഒരുങ്ങി ശേഷം എന്തോ ആലോചിച്ചുകൊണ്ട് അവിടെ തന്നെ നിന്നു
വിഷ്ണു : ടാ നിങ്ങളുടെ കല്യാണത്തിന് എന്നെ വിളിക്കണം കേട്ടല്ലോ എന്ത് തിരക്കുണ്ടെങ്കിലും ഞാൻ എത്തും
ഇത്ര കൂടി പറഞ്ഞ ശേഷം വിഷ്ണു അവിടെ നിന്ന് പോയി
ആദി : ഇങ്ങേര് വെറുതെ മനുഷ്യനെ വിഷമിപ്പിക്കാനായിട്ട്… വാ രൂപേ നമുക്കും ഇറങ്ങാം
പിന്നെ കുറച്ച് മാസങ്ങൾക്കുള്ളിൽ സ്വപ്‍നാ മിസ്സും ട്രാൻസ്ഫർ ആയിപോയി അവരോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അവര് പോയതോടെ ആദി അവരെയും നന്നായി മിസ്സ് ചെയ്തു പിന്നീട് പറയത്തക്കകാര്യങ്ങൾ ഒന്നും ഉണ്ടാകാതെ അവരുടെ അവസാനവർഷം കടന്നു പോയി അങ്ങനെ ആദിയും രൂപയും കോളേജിനോട് വിട പറഞ്ഞു
ആറ് മാസങ്ങൾക്ക് ശേഷം ആദിയുടെ പിറന്നാൾ ദിവസം – ആദിയുടെ വീട്
“ഇതാ ഏട്ടാ കുറച്ച് പായസം കൂടി കുടിക്ക് ”