പരുപാടികളും ഭക്ഷണവും കഴിഞ്ഞു സീനിയേഴ്സിന് ഓരോരുത്തരായി അവരുടെ ഓർമ്മകൾ പങ്കുവെക്കാൻ തുടങ്ങി
സ്വപ്‍നാ മിസ്സ് : ടാ രാജീവേ ഇനി നീ പറ എങ്ങനെയുണ്ടായിരുന്നു ഈ മൂന്നു വർഷം
ഇത് കേട്ട രാജീവ് പതിയെ മൈക്ക് കയ്യിലെടുത്തു
രാജീവ് : ഇപ്പോൾ എന്താ പറയുക..ഉം എന്തായാലും പരുപാടിയൊക്കെ നന്നായിട്ടുണ്ട് കേട്ടോ ഞങ്ങളെ ഇറക്കി വിടാൻ ആണെങ്കിലും നിങ്ങള് ഒറ്റക്ക് ഇതൊക്കെ ചെയ്തില്ലേ പിന്നെ ഇവിടുത്തെ ക്രിക്കറ്റ് കളി മിസ്സാകും അതാണ് ഒരു വിഷമം പിന്നെ മിസ്സിന്റെ തെറിയും അത് കേൾക്കാതെ ഇനി എങ്ങനെ ജീവിക്കും എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ”
മിസ്സ് : മതിയെടാ മതി…
രാജീവ് : പിന്നെ എന്താ… ഉം ഇത്രയൊക്കെ ഉള്ളു ഒന്നും പറയാൻ കിട്ടുന്നില്ല… ഇനി സ്നേഹ പറയട്ടെ അവളെ കണ്ടാൽ അറിയാം പറയാൻ മുട്ടി നിക്കുവാണെന്ന്
ഇത്രയും പറഞ്ഞു രാജീവ് മൈക്ക് സ്നേഹക്ക് നൽകി
സ്നേഹ : ആദ്യം തന്നെ ഇത്രയും നല്ല സെന്റ് ഓഫ് ഒരുക്കിയതിന് നിങ്ങൾക്ക് ഒക്കെ ഒരുപാട് നന്ദി എന്നായാലും ഒരു ദിവസം പോയല്ലേ പറ്റു അതുകൊണ്ട് എനിക്ക് വലിയ വിഷമം ഒന്നുമില്ല പിന്നെ ഞാൻ ഉണ്ടാക്കിയ സൗഹൃദ ഇവിടെ ഇല്ലേ അതിന്റെ പേരിൽ ഞാൻ എന്നും ഓർമ്മിക്കപ്പെടും എന്ന് കരുതുന്നു ഗീതു, സാന്ദ്രാ എന്റെ ക്ലബ്ബിനെ നന്നായി കൊണ്ട് പോകണം കേട്ടോ പിന്നെ നിങ്ങളെ എല്ലാവരെയും ഞാൻ ഒരുപാട് മിസ്സ് ചെയ്യും ഈ കോളേജ് എനിക്ക് ഒരുപാട് ഓർമ്മകൾ തന്നിട്ടുണ്ട് ഞാൻ കാരണം ചിലർ സന്തോഷിച്ചിട്ടുണ്ട് അതിൽ എനിക്കും ഒരുപാട് സന്തോഷം ഉണ്ട് അതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം പിന്നെ ചിലർ വേദനിച്ചിട്ടുമുണ്ട്
ഇത്രയും പറഞ്ഞു സ്നേഹ വിഷ്ണുവിനെ നോക്കി
“അവരോടൊക്കെ ഞാൻ ക്ഷമ ചോദിക്കുവാണ് പിന്നെ നാളെ മുതൽ ഇവിടെ വരാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം ”
സ്നേഹയുടെ കാണ്ണുകൾ പതിയെ നിറഞ്ഞു