ആദി : ഞാൻ ഒന്നും ചെയ്തില്ല ഉള്ള കാര്യങ്ങൾ പറഞ്ഞു അത്ര തന്നെ
അമ്മ : എന്തയാലും കാര്യങ്ങളൊക്കെ കലങ്ങി തെളിയും എന്ന് തോന്നുന്നു നിങ്ങള് വാ അകത്ത് കയറാം
***************************************
കുറച്ച് ദിവസത്തിനുള്ളിൽ മാമനും ഞങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പതിയെ പതിയെ അവസാനിച്ചു അമ്മയിൽ നിന്നും രൂപയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ അറിഞ്ഞു അതിന് ശേഷം രൂപയെ അവർക്ക് വലിയ കാര്യമാ മാളുവിന് വേണ്ടി കല്യാണം ആലോചിക്കുന്നതും മാമൻ നിർത്തി പഠിത്തം കഴിഞ്ഞിട്ട് മതി കല്യാണം അല്ലേ ഇപ്പോൾ മാളുവിന് ട്യൂഷൻ എടുക്കുന്നത് രൂപയാ രണ്ടും ചക്കരയും അടയും പോലെയാ തരം കിട്ടിയാൽ എനിക്കിട്ട് പണിയും 😁 തിരിച്ചു ഞാനും ഫസ്റ്റ് ഇയർ ശൂന്ന് പറഞ്ഞങ് പോയി നമ്മുടെ ക്ലാസ്സിലെ അധികം പേർക്കും സപ്ലിയൊന്നും ഉണ്ടായിരുന്നില്ല ഉള്ളവർക്കാണെങ്കിൽ ഒന്നൊ രണ്ടോ മാത്രം ഞങ്ങൾ കെമിസ്ട്രികാര് അല്ലെങ്കിലും ബുജികൾ അല്ലേ 😁 പക്ഷെ സാറ് മാരെയും ടീച്ചർമാരെയും എല്ലാം ഞെട്ടിച്ചത് അജാസ് ആയിരുന്നു അവന് ഒരു സപ്ലിപോലും ഇല്ല അതൊരു അത്ഭുതമായാണ് എല്ലാവരും കണ്ടത് പക്ഷെ അവൻ പഠിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പിന്നെ സെക്കന്റ് ഇയർ തുടക്കത്തിൽ വലിയൊരു സംഭവം ഉണ്ടായി അത് ഡിപ്പാർട്ട് മെന്റ് മുഴുവൻ കാട്ടു തീ പോലെ പടർന്നു നമ്മുടെ വിഷ്ണുവേട്ടൻ സ്നേഹചേച്ചിയെ പ്രപ്പോസ് ചെയ്തു 🎉 🎉 പക്ഷെ എന്ത് ചെയ്യാൻ പുള്ളിക്കാരി അടുത്ത സെക്കൻഡിൽ റിജെക്ട് ചെയ്തു സ്നേഹ ചേച്ചിക്ക് വേറെ ഒരുപാട് പണിയുണ്ടെന്ന് 😁
പുള്ളികാരനോട് വലിയ താല്പര്യം ഇല്ലെങ്കിലും ഇത് കേട്ടപ്പോൾ എനിക്ക് കഷ്ടം തോന്നി ഞാനും ഇത് അനുഭവിച്ചിട്ടുള്ളതല്ലേ പിന്നെ നമ്മുടെ അഖില് അവനെ അവന്റെ അച്ഛൻ നാട് കടത്തി ഇപ്പോൾ എവിടെ ആണാവോ നന്നായാൽ അവനു കൊള്ളാം ഇങ്ങനെ സംഭവബഹുലമായിൽ തന്നെ സെക്കന്റ് ഇയറും അതിന്റെ അവസാനത്തോട് അടുത്തു ഇന്ന് ഒരുപാട് വിഷമമുള്ളൊരു ദിവസമാണ് നമ്മുടെ വിഷ്ണു ഏട്ടന്റെയും ഗ്യാങ്ങിന്റെയും ബാച്ചിന്റെ സെന്റ് ഓഫ് ഡേ കോളേജിലെ അവരുടെ അവസാന ദിവസം അവർക്ക് വേണ്ടി കുറച്ചു പ്രോഗ്രാംസും ഫുഡും ഞങ്ങൾ തന്നെ അറേഞ്ചാക്കി