അമ്മ : ചേട്ടൻ തല്ലി അല്ലേ
ആദി : ഉം ഒരടി കിട്ടി
രൂപ : ഞാൻ പറഞ്ഞതല്ലേ ആദി ഇന്ന് പോകണ്ടെന്ന്
ആദി : ഓ ഇനി നിന്റെ കരച്ചില് കൂടി കാണാൻ വയ്യ എന്റെ മാമൻ ഒരടി തന്നെന്നു കരുതി ഒന്നും വരാൻ ഇല്ല
അമ്മ : ഉം.. എന്നിട്ട് വേറെ എന്ത് ഉണ്ടായി
ആദി : എന്ത് ഉണ്ടാകാൻ എനിക്ക് പറയേണ്ടതെല്ലാം ഞാൻ പറഞ്ഞു സദ്യയും കഴിച്ചു ഇനി നമുക്ക് ഒന്നും ചെയ്യാനില്ല അമ്മേ കഴിവതും അവരെ ശല്യപ്പെടുത്താതെ കഴിയാം
അമ്മ : ശെരി രൂപേ നീ ഫ്രിഡ്‌ജിൽ നിന്ന് കുറച്ച് ഐസ് എടുത്ത് കൊടുക്ക് ഇവൻ വെക്കട്ടെ
ആദി : അതൊക്കെ ഞാൻ എടുത്തോളാം നിങ്ങൾ ഒരുങ്ങിക്കോ നമുക്ക് പുറത്ത് പോകണ്ടേ
അമ്മ : ഈ അവസ്ഥയിലോ
ആദി :അതിനെന്താ നിങ്ങൾ ഒരുങ്ങ് പോയിട്ട് വേഗം വരാം
അല്പസമയത്തിനുള്ളി തന്നെ അവർ റെഡിയായി പുറത്തേക്കു പോയി കുറച്ചു ഷോപ്പിങ്ങ് ഒക്കെ നടത്തി പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചു രാത്രിയോട് കൂടി അവർ വീട്ടിലേക്ക് മടങ്ങി എത്തി ഗേറ്റ് തുറന്ന് കതകിനടുത്തേക്ക് എത്തിയ അവർ കണ്ടത് കതകിൽ ചാരി വച്ചിരിക്കുന്ന ഒരു കവറാണ് ആദി അത് പതിയെ കയ്യിലേക്കെടുത്തു
അമ്മ : അതെന്താടാ
ആദി പതിയെ കവറിനുള്ളിലേക്ക് നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു
അമ്മ : എന്തടാ
ആദി : ഷർട്ടാ അമ്മേ മാമൻ കൊണ്ട് വച്ചതാണെന്ന് തോന്നു
അമ്മ : ദൈവമേ ഞാൻ പറഞ്ഞതല്ലേ വീട്ടിൽ നിക്കാമെന്ന്
ആദി : സാരമില്ല അമ്മേ മാമന്റെ പിണക്കം മാറി തുടങ്ങി അതുകൊണ്ടാ ഇത് ഇവിടെ കൊണ്ട് വച്ചത് ഞാൻ പറഞ്ഞതല്ലേ മാമന് നമ്മളോട് അങ്ങനെ അധികനാളൊന്നും പിണങ്ങി ഇരിക്കാൻ പറ്റത്തില്ല
അമ്മ : ചേട്ടന്റെ മനസ്സിളക്കാൻ മാത്രം നീ എന്താടാ അവിടെ ചെന്ന് ചെയ്തത്