ഇത് കേട്ട മാളു പതിയെ കരഞ്ഞു
ആദി : എന്നെ കൊണ്ട് പറ്റുമായിരുന്നെങ്കിൽ നിന്നെ തന്നെ വിവാഹം കഴിച്ചേനെ പക്ഷെ എനിക്ക് പറ്റണ്ടേ എനിക്ക് ഇവളെ അങ്ങനെ കാണാൻ ഒരിക്കലും പറ്റില്ല ഇത് ഞാൻ അമ്മയോടും ഒരുപാട് പറഞ്ഞതാ എന്നാൽ അമ്മയ്ക്കും ഞാൻ മാളുവിനെ തന്നെ കെട്ടണം എന്നായിരുന്നു എനിക്ക് ഇതൊന്നും മാമനോട് പറയാൻ പറ്റിയില്ല പറഞ്ഞാൽ എന്നെ ഒരു നന്ദിയില്ലാത്തവൻ ആയി കാണുവോ എന്ന പേടിയായിരുന്നു എനിക്ക് അതായിരുന്നു ഏറ്റവും വലിയ തെറ്റ് ഞാൻ പറഞ്ഞെങ്കിൽ ആരും ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു പിന്നെ നിങ്ങളൊക്കെ പറഞ്ഞില്ലേ ഒരു പണക്കാരി എന്റെ വീട് വിട്ടാൽ അവൾ പോകാൻ ഈ ലോകത്ത് വേറെ ഒരിടവും ഇല്ല ഞാൻ അല്ലാതെ അവൾക്ക് ഈ ലോകത്ത് ആരുമില്ലതാനും അത്രക്ക് പണക്കാരിയാ അതുകൊണ്ട് എനിക്കവളെ വിട്ട് കളയാനും പറ്റില്ല മാളു നിന്നോടാ സത്യത്തിൽ നന്ദി പറയേണ്ടത് എനിക്ക് അവളെ ഇഷമാണെന്ന് മനസ്സിലാക്കി തന്നത് നീയാ അല്ലെങ്കിൽ ചിലപ്പോൾ അവളും ഞാനും ഒരിക്കലും ഒന്നിക്കില്ലായിരുന്നു പിന്നെ നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചെന്നറിയാം അത് നിന്നോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാ എന്നോട് ക്ഷമിച്ചേക്ക് മോളെ
ഇത്രയും പറഞ്ഞു കഴിച്ചെഴുന്നേറ്റ ആദി കൈകഴുകിയ ശേഷം മാളുവിന്റെ അടുത്തേക്ക് എത്തി
ആദി : നിനക്ക് കല്യാണം നോക്കുന്നെന്ന് കേട്ടു പഠിത്തം കഴിയാതെ അതിനൊന്നും സമ്മതിച്ചേക്കരുത് എന്നോടുള്ള ദേഷ്യം കൊണ്ടാ ഇവർ ഇതൊക്കെ ചെയ്യുന്നത് കുറച്ച് കഴിയുമ്പോൾ തീരുമാനം തെറ്റായിപോയി എന്ന് തോന്നാൻ ഇട വരുത്തരുത് പിന്നെ ഇത് അമ്മ തന്നയച്ചതാ നിനക്ക് എല്ലാവർഷവും തരുന്നതല്ലേ.. ഉം ഞാൻ ഇറങ്ങുവാ പിന്നെ പറ്റുമെങ്കിൽ അമ്മയോട് ദേഷ്യം കാണിക്കരുത് ഞാൻ അല്ലേ എല്ലാ തെറ്റും ചെയ്തത് അമ്മക്ക് എന്നെക്കാൾ ഇഷ്ടം നിങ്ങളെയൊക്കെയാ അ അമ്മയെ വേദനിപ്പിക്കരുത്
ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി
കുറച്ച് സമയത്തിന് ശേഷം ആദി വീട്ടിൽ
രൂപ : എന്താടാ പറ്റിയെ നിന്റെ കവിളിൽ എന്താ