മിസ്സ് : നിയൊക്കെ എന്തോ ചെയ്യ് അവസാനം മാധ്യസ്ഥത പറയാൻ വിളിച്ചേക്കരുത് കേട്ടല്ലോ
ഞാൻ : അങ്ങനെ പറഞ്ഞൂടാ അതൊക്കെ വിളിക്കും.
മിസ്സ് : വിളിക്കലെ ഉണ്ടാവു….
അതും പറഞ്ഞു മിസ്സും പോയി, എന്ത് ചെയ്യാനാ അമ്മയ്ക്കും അച്ഛനും ക്ലാസ്സിൽ കയറിക്കോളാം എന്ന് വാക്കും കൊടുത്തു പോന്നതല്ലേ അപ്പോൾ പിന്നെ എങ്ങനെയാ കയറാതിരിക്കുന്നെ?
കയറി.
ശീലമില്ലാത്തത് ആയതുകൊണ്ടാവാം ഹോ ഇതുപോലെ ഒരിടത്തും ഇരുന്ന് വെറുപ്പ് പിടിച്ചിട്ടുണ്ടാവില്ല.
ഈ ക്ലാസ്സിൽ കേറുന്ന പണി നമ്മൾക്ക് പറ്റിയതല്ല മാഷേ.
ഹാ എന്ത് ചെയ്യാനാ വിധി അനുഭവിച്ചല്ലേ പറ്റു.
അങ്ങനെ മഹാ വെറുപ്പീര് ക്ലാസും അഞ്ജലിയെ കാണാൻ കഴിയാത്തതിന്റെ മൂഡ് ഓഫും ഒക്കെയായി അന്നത്തേദിവസം കടന്നു പോയി.
ഈ പ്രേമം എന്ന് പറയുന്നത് ഒരു വല്ലാത്ത ജാതി ഫീലിംഗ്സ് ആണ് കേട്ടോ ഒരുമാതിരി ഈ കഞ്ചാവൊക്കെ പോലെ എന്നാ ഒരു അഡിക്ഷൻ ആണ്.
ഞാനും അതിനു അടിമപ്പെട്ടു കഴിഞ്ഞു എന്നത് എനിക്ക് തന്നെ മനസ്സിലാക്കി തരുകയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ.
എന്തിനു അവളുടെ ഒരു വിവരവും ഇല്ലാതിരുന്ന ആ ദിവസങ്ങൾ എന്റെ മനസ്സ് ഒരു മരണവീട് തന്നെ ആയിരുന്നു.
ഏകദേശം 10 ദിവസം കഴിഞ്ഞിട്ടും അവളുടെ ഒരു വിവരവും ഇല്ല.
ഇനി എന്തേലും പ്രോബ്ലം ഉണ്ടാകുവോ?
ഒന്നും അറിയാൻ കഴിയുന്നില്ലല്ലോ ഈശ്വരാ എന്തേലും ഒരു വഴി അവളെ പറ്റി അറിയാൻ ഉണ്ടായിരുന്നേൽ എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ്
💡💡💡😃😃😃 അതെ തലയിൽ കുരുട്ട് ബുദ്ധിയുടെ ലൈറ്റ് കത്തി 😁
നേരെ ഫോൺ എടുത്ത് മേഘ മിസ്സിനെ വിളിച്ചു….
📲📲📲📲
ഞാൻ : ഹലോ… ഹലോ മിസ്സേ ഞാനാ വിച്ചു
മിസ്സ് : എന്നതാടാ ഈ സമയത്ത്?
ഞാൻ : മിസ്സ് എന്നടുക്കുവാ?
മിസ്സ് : പാതിരാത്രി 12മണിക്ക് വിളിച്ചിട്ട് എന്നടുക്കുവാ എന്നോ? നിനക്ക് എന്തടാ ചെക്കാ 😡
ഞാൻ : അത്പിന്നെ മിസ്സേ എനിക്ക് ഒരു ഹെല്പ് ചെയ്യോ?