❤️സഖി 5❤️ [സാത്താൻ😈]

Posted by

 

ഞാൻ : എഹ് അങ്ങനെയും ഉണ്ടോ ഇതിന്റെ ഇടക്ക്.

 

മിസ്സ്‌ : പിന്നല്ലാതെ എന്നെ ഒറ്റൊരാളെ വിശ്വസിച്ചിട്ടാ ഇത്രയും ദൂരം ആ കുട്ടിയെ പഠിക്കാൻ വിടുന്നത് തന്നെ.

അതുകൊണ്ട് പ്രേമിക്കണ്ട എന്നൊന്നും ഞാൻ പറയില്ല പക്ഷെ പരസ്യം ആയിട്ടുള്ള ഈ കൊഞ്ചി കുഴയലൊന്നും വേണ്ട കേട്ടോ.

അതായിരിക്കും അവൾക്കും എനിക്കും നല്ലത് അതാ.

 

ഞാൻ : പരസ്യമായിട്ട് ഒന്നുമില്ല അല്ല ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല പിന്നെങ്ങനെ ആണ് കൊഞ്ചി കുഴയുന്നത് 😂

പിന്നെ വേണേൽ രഹസ്യമായി ഞങ്ങൾ കണ്ടോളാം 😌

 

മിസ്സ്‌ : അയ്യടാ

ദേ വല്ല കുരുത്തക്കേടും കാണിച്ചാൽ ഒലക്കക്ക് അടിക്കും ഞാൻ 😂 നിന്നെ മാത്രമല്ല ദേ ഇവന്മാരെയും 😂

 

ആഷിക് : എന്തിനു ഇവൻ പ്രേമിക്കുന്നതിനു ഞങ്ങൾ എന്തോ പിഴച്ചു 😳

 

മിസ്സ്‌ : നിയൊക്കെ അല്ലെ ഇവന്റെ കൂട്ടുകാർ അപ്പോൾ നിനക്കൊക്കെ കൂടി കിട്ടണം.

 

ആഷിക് : എന്റ മിസ്സേ ഇവനും അവളും വല്ലതും ഒപ്പിച്ചാൽ അവർക്ക് പിന്നേം എന്തേലും ഒക്കെ കിട്ടുമെന്ന് പറയാം പക്ഷെ ഇതൊന്നിലും ഇല്ലാത്ത ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിട്ട് ഞങ്ങൾക്ക് എന്തോ കിട്ടാനാ?

 

മിസ്സ്‌ : അതാ പറഞ്ഞത് നിനക്കൊക്കെ ഒന്നും കിട്ടണ്ട എങ്കിൽ ഇവനെയും അവളെയും നോക്കിക്കോളാൻ കേട്ടോ.

എന്തായാലും വരാൻ തുടങ്ങിയ സ്ഥിതിക്ക് എന്റെ മക്കൾ പോയി ക്ലാസ്സിൽ കയറിക്കോ. ഇനി ഈ പുറത്തുള്ള പരിപാടിയൊക്കെ മതി എന്താ വിച്ചു കുഴപ്പം വല്ലതും ഉണ്ടോ നിനക്ക്.

 

ഞാൻ : ഇല്ല കയറിക്കോളാം 🙂

 

മിസ്സ്‌ : നിങ്ങൾക്കൊടാ?

 

ആഷിക് &ഹബീബ് : ഇല്ലേ കയറിക്കോളമേ 😊

 

മിസ്സ്‌ : അതാണ് അപ്പോൾ മക്കള് ചെല്ല് 😊

പിന്നെ ഇനി പഴയ കണക്കും പറഞ്ഞു ഇടിയുണ്ടാക്കാൻ ഒന്നും പോവാൻ നിൽക്കരുത് കേട്ടല്ലോ?

 

ഞാൻ : ആ നോക്കാം 😜

 

Leave a Reply

Your email address will not be published. Required fields are marked *