അതിനിടയിൽ വേറെ ഒന്നും ഞാൻ ചിന്തിക്കുന്നില്ല
ചെറിയച്ഛൻ : മ്മ് എല്ലാം ശെരിയാവും. പിന്നെ ആ കുട്ടികൾക്ക് ഇപ്പോൾ ആവശ്യമുള്ളതൊക്കെ ഞാൻ ചെയ്യാം.
നാളെ തന്നെ കുറുപ്പിനോട് ഞാൻ അവിടെ ചെന്ന് വേണ്ടതൊക്കെ ചെയ്യാൻ പറഞ്ഞേൽപ്പിക്കാം പോരെ?
ഞാൻ : 😊 അല്ല ചെറിയച്ഛൻ എന്താ ഈ രാത്രിക്ക് ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നത്?
ചെറിയച്ഛൻ : ഒന്നുല്ലടാ ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുക ആയിരുന്നു.
പിന്നെ ഒറ്റക്ക് എങ്ങിട്ടേക്കും പോവാൻ നിൽക്കണ്ട കേട്ടോ…. ആരേലും കൂടെ ഉണ്ടേൽ മാത്രം വെളിയിലെക്കൊക്കെ പോയാൽ മതി.
ഞാൻ : അതെന്താ അങ്ങനെ?
ചെറിയച്ഛൻ : കാര്യം ഉണ്ട്… സമയമാവുമ്പോൾ ഞാൻ പറയാം.
വാ പോയി കിടക്കാൻ നോക്ക് വെറുതെ മഞ്ഞു കൊള്ളാൻ നിൽക്കണ്ട.
കൂടുതലൊന്നും ചോദിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ അധികം ചോദിക്കാൻ നിന്നില്ല.
ഞങ്ങൾ രണ്ടാളും അകത്തേക്ക് കയറി ചെറിയച്ഛൻ അവരുടെ മുറിയിലേക്കും ഞാൻ മുകളിലേക്കും.
മുകളിലെത്തിയ ഞാൻ ഐഷുവിന്റെ മുറിയിലേക്ക് കയറി അവിടെ ആയിരുന്നല്ലോ എനിക്കുള്ള സൗകര്യം ഒരുക്കിയിരുന്നത്.
അകത്തേക്ക് കയറിയപ്പോൾ അവൾ അവിടെ തന്നെയുണ്ടായിരുന്നു.
എന്തോ ലാപ്ടോപ്പിൽ നല്ല തിരക്കിട്ട പണിയിലാണ്.
ഞാൻ അവളോടായി ചോദിച്ചു തുടങ്ങി.
ഞാൻ : അല്ല നീ എന്താ ഉറങ്ങുന്നൊന്നുമില്ലേ?
അവൾ : ആ നീ വന്നോ?
ഞാൻ നിന്നെ കാണാൻ തന്നെ വെയിറ്റ് ചെയ്തതാ.. അപ്പോൾ അച്ഛനും ആയി സംസാരിക്കുന്നകണ്ടത് കൊണ്ട് നിങ്ങൾക്ക് ഇടയിൽ കയറണ്ട എന്ന് കരുതി ഇവിടെ വെയിറ്റ് ചെയ്തു.
ഞാൻ : എന്താ ഇത്രയും വെയിറ്റ് ചെയ്ത് സംസാരിക്കാൻ മാത്രം.
അവൾ : ഒന്നുല്ലടാ ഉറക്കം വരുന്നില്ല അതാ
ഞാൻ : അഹ് ബെസ്റ്റ് ഞാൻ ഓർത്തു എന്തേലും സീരിയസ് ആയിട്ടുള്ളത് വല്ലതും ആയിരിക്കും എന്ന്.
അവൾ : അതെന്താ സീരിയസ് ആയിട്ട് എന്തേലും ഉണ്ടേൽ മാത്രേ നിന്നോട് മിണ്ടാൻ പാടുള്ളൂ എന്ന് വല്ല നിയമവും ഉണ്ടോ?