ഞാൻ : മതി, ഒരു തിരക്കുമില്ല പിന്നെ പ്ലാൻ ചെയ്ത ആൾ ഇല്ലാതെ പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.
അല്ല അച്ഛൻ നീ നാട്ടിൽ പോയിരിക്കുവാണ് എന്ന് പറഞ്ഞിരുന്നു എപ്പോൾ എത്തി?
ജൂലി : ഇന്നലെ നൈറ്റ് എത്തി.
ഞാൻ : ആ എന്നാൽ ശെരി ഞാൻ ഇറങ്ങുവാ.
ജൂലി :ഓക്കേ bye 😊
ഞാൻ : മ്മ്മ് bye 😊
അതും പറഞ്ഞു ഞാൻ അവിടുന്നിറങ്ങി.
എന്തോ അത്രയും നാൾ കണ്ടിരുന്ന ജൂലി ആയിരുന്നില്ല ഇന്ന് അവൾ എന്നെനിക്ക് തോന്നി. എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ. അവളുടെ കഴുത്തിൽ കണ്ട ആ പാട് ഒരു ലവ് ബൈറ്റ് പോലെ… ഇനി ഇവൾക്ക് പുറത്ത് പറയാൻ കഴിയാത്ത എന്തെങ്കിലും ബന്ധം ഉണ്ടാകുവോ?
അല്ല ഉണ്ടെങ്കിലും ഇപ്പോൾ എനിക്കെന്താ അല്ലെ? അവളുടെ ജീവിതം അവളുടെ ഇഷ്ടം നമ്മൾ അതിലിടപെടേണ്ട ആവശ്യമില്ലല്ലോ?
നല്ലതുപോലെ നടന്നാൽ അവൾക്ക് കൊള്ളാം അത്രതന്നെ.
വീണ്ടും ഹബീബിന്റെ വാപ്പയുടെ അടുത്തുപോയി കുറച്ചു നേരം കൂടി ഇരുന്നശേഷം വൈകുന്നേരത്തോട് കൂടി അവിടെ നിന്നും യാത്രപറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങി.
ബൈക്കിൽ പോവുന്ന നേരം ഞാൻ ആഷിക്കിനോട് ചോദിച്ചു തുടങ്ങി……
ഞാൻ : അല്ല മോനെ എന്തായി ഗായത്രിയുടെ കാര്യം നീ ഒന്നും പറഞ്ഞില്ലല്ലോ?
ആഷിക് : ദേ വിച്ചു വെറുതെ അത് എന്നെ ഓര്മിപ്പിക്കല്ലേ
ഞാൻ : എന്താടാ എന്താ കാര്യം? തല്ലു കിട്ടിയോ 😂
ആഷിക് : ആ എങ്കിൽ അവളിന്ന് മണ്ണ് തിന്നേനെ.. അതിനു ഭയങ്കര ജാടയാടാ ഈ സംസാരിക്കുമ്പോൾ ഉള്ള കമ്പനി ഒന്നുമല്ല
ഞാൻ : അതെന്താ നിനക്ക് അങ്ങനെ തോന്നാൻ.
ആഷിക് : അവൾ പറയുവാ അവൾക്ക് ഇപ്പോൾ അങ്ങനെ ഒന്നും തോന്നുന്നില്ല എന്നേലും തോന്നിയാൽ പറയാം എന്ന്. പിന്നെ എന്നെപോലെ ഒരാളെ അല്ല അവൾ മനസ്സിൽ കണ്ടിട്ടുള്ളത് എന്നൊക്കെ.
ഞാൻ : എടാ അത് പിന്നെ ഓരോരുത്തർക്കും അവരവരുടെ സങ്കൽപ്പങ്ങൾ ഉണ്ടാവുമല്ലോ അതൊക്കെ സെറ്റ് ആവും നീ ഡെസ്പ് ആവല്ലേ.