❤️സഖി 5❤️ [സാത്താൻ😈]

Posted by

 

 

ഞാൻ : അകത്തേക്ക് വരാവോ മാഡം 😊

 

ജൂലി : ആ എത്തിയോ കേറിവാ സാറേ.

 

ഞാൻ : ഓ അവളുടെ ഒരു സാറേ വിളി😤

 

ജൂലി : ഞാൻ പറഞ്ഞില്ലേ പുറത്തുവെച്ചു വേണേൽ പേര് വിളിക്കാം പക്ഷെ ഇവിടെ സാറേന്നെ വിളിക്കു അതിനിപ്പോൾ എന്തൊക്കെ പറഞ്ഞാലും കാര്യമില്ല 😊

 

ഞാൻ : ആ എന്തോ വിളിക്ക്. അല്ല മോളെ കുറെ ആയല്ലോ വീട്ടിലേക്കൊക്കെ കണ്ടിട്ട് അമ്മ പരാതി പറയുന്നുണ്ട് നിനക്ക് ഇപ്പൊ തീരെ സമയം ഇല്ല എന്നൊക്കെ

 

ജൂലി : അതുപിന്നെ വേറെ കുറച്ചു തിരക്കുകൾ ആയിപ്പോയി അതാ. ഞാൻ വരുന്നുണ്ടെന്ന് അമ്മയോട് പറഞ്ഞേക്ക് കേട്ടോ.

 

ഞാൻ : ആ അല്ല മോളെ നിനക്ക് വല്ല ചെക്കന്മാരും സെറ്റ് ആയോ?

 

ജൂലി : ഇ…. ഇല്ല.. എന്താ സാർ അങ്ങനെ ഒരു ചോദ്യം?

 

ഞാൻ : അല്ല ആ കഴുത്തിലെ പാട് കണ്ടിട്ട് ചോദിച്ചതാ. എന്താണ് വല്ല ഉഡായിപ്പിലും ചെന്ന് ചാടിയോ സത്യം പറ?

 

ജൂലി : അ അത്… അത് എന്തോ പ്രാണിയോ മറ്റോ കടിച്ചത് ആണ് അല്ലാതെ വേറെ ഒന്നുമില്ല.

പിന്നെ അങ്ങനുള്ള ഉടായിപ്പ്പിലൊന്നും ഞാൻ പോയി ചാടില്ല കേട്ടോ.

 

ഞാൻ : എന്നാൽ നല്ലത്.

പിന്നെ ഞാൻ രാവിലെ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ? അവരുടെ ബില്ല് പൈസ വാങ്ങാൻ നിൽക്കണ്ട ഇനി എത്ര നിർബന്ധിച്ചാലും ഞാൻ പേ ചെയ്തു എന്ന് പറഞ്ഞാൽ മതി കേട്ടോ.

 

ജൂലി : ശെരി സാർ.

 

ഞാൻ : എന്നാൽ ഞാൻ ഇറങ്ങിയേക്കുവാ.

പിന്നെ ട്രിപ്പിന്റെ കാര്യം മറക്കണ്ട. നീ തന്നെയാണ് അന്ന് ഞങ്ങളോട് ട്രിപ്പ്‌ പോയാലോ എന്ന് ചോദിച്ചത് എന്നിട്ട് നീ നൈസ് ആയി ഒഴിയുകയാണ് അല്ലെ?

 

ജൂലി : ഏയ്യ് എനിക്ക് ഈ അടുത്തൊന്നും വരാൻ പറ്റില്ല വീടിന്റെ പണിയൊക്കെ നടക്കുവല്ലേ അപ്പോൾ ഇടക്ക് നാട്ടിലേക്കൊക്കെ പോവേണ്ടി വരും ഒരു 5-6 മാസം കഴിഞ്ഞാണെങ്കിൽ നമുക്ക് നോക്കാം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *