മിസ്സ് : മതി…
അപ്പോൾ ഞങ്ങൾ നാളെ തന്നെ അങ്ങോട്ട് മാറട്ടെ. ഹോസ്റ്റലിലെ ഊള ഫുഡ് മടുത്തു.
ഞാൻ : നാളെ വേണ്ട മിസ്സേ മറ്റെന്നാൾ മതി. നാളെ അവിടെ ഒക്കെ ഒന്ന് ക്ലീൻ ആക്കാൻ ജോലിക്കാർ വരും.
മിസ്സ് : എന്നാൽ അങ്ങനെ ആവട്ടെ.
എന്ന പൊക്കോ പോയി ക്ലാസ്സിൽ കയറ്.
ഞാൻ : ആ മിസ്സേ പറയാൻ വിട്ടുപോയി ഇന്ന് ഞാൻ ക്ലാസ്സിൽ കയറില്ല കേട്ടോ.
മിസ്സ് : വീണ്ടും തുടങ്ങുവാണോ വിച്ചു.
ഞാൻ : അല്ല മിസ്സേ ഹബീബിന്റെ ബാപ്പ ഹോസ്പിറ്റലിൽ ആണ് ഒന്ന് കാണാൻ പോണം അതാ
മിസ്സ് : ആണോ എന്തുപറ്റിയതാ?
ഞാൻ : ആക്‌സിഡന്റ് ആയതാ. കുഴപ്പമൊന്നുമില്ല എന്നാലും ഒന്ന് പോവണ്ടേ അതാ
മിസ്സ് : ആ ശെരി പൊക്കോ. ആഷിക്കും കൂടെ ഉണ്ടാവുമല്ലേ?
ഞാൻ : ആ ഉണ്ട്.
മിസ്സ് : ആ അത് പിന്നെ അങ്ങനെ ആണല്ലോ.
എന്നാൽ പിന്നെ നിങ്ങൾ പോയിട്ടൊക്കെ വാ .
ഞാൻ : മിസ്സേ ഒന്ന് പറഞ്ഞേക്കുവോ അവളോട് 😌🥲
മിസ്സ് : അവസാനം നീ എന്നെകൊണ്ട് വേറെ എന്തേലും ഒക്കെ ചെയ്യാൻ പറയുവോട 😂
ഞാൻ : വേറെ ആരാ മിസ്സേ സപ്പോർട്ട് ചെയ്യാൻ അതല്ലേ 🙂
മിസ്സ് : മ്മ് ശെരി ശെരി മക്കൾ ചെല്ല്.
മിസ്സിനോട് പറഞ്ഞശേഷം ഞങ്ങൾ ഇറങ്ങി. അഞ്ജലിയോട് പറയാതെ പോവുന്നതിൽ ഒരു ദുഖമൊക്കെ ഉണ്ടെങ്കിലും കൂട്ടുകാരന്റെ ആവശ്യത്തിന് മുന്നിൽ അതൊന്നും ഒന്നുമല്ലല്ലോ.
പിന്നെ അവൾക്കും അതിൽ കുഴപ്പമുണ്ടാകാൻ സാധ്യതയില്ല.
പത്തുമണിയോടെ കോളേജിൽ നിന്നും ഇറങ്ങിയ ഞങ്ങൾ അത്യാവശ്യം കുറച്ചു ഫ്രൂട്ട്സ് ഒക്കെ വാങ്ങി ഹോസ്പിറ്റലിലേക്ക് പോയി.
ഹോസ്പിറ്റലിൽ ചെന്ന് ഹബീബിന്റെ ബാപ്പയുടെ അടുത്ത് കുറച്ചു നേരം ചിലവഴിച്ചശേഷം ഞാൻ ജൂലിയെ ഒന്ന് കാണാൻ ഓഫീസിലേക്ക് പോയി.