എന്നെ കണ്ട അദ്ദേഹം എന്നോടായി ചോദിച്ചു…
ചെറിയച്ഛൻ : എന്താ വിച്ചു ഉറക്കമൊന്നുമില്ലേ?
ഞാൻ : 😊 ഉറക്കം വരുന്നില്ല പിന്നെ എന്ത് ചെയ്യും എന്നാലോചിച്ചുകൊണ്ട് ഇങ്ങനെ നടന്നപ്പോൾ ആണ് ചെറിയച്ഛൻ ഇവിടെ ഇരിക്കുന്നത് കണ്ടത്.
ചെറിയച്ഛൻ : ആ…… അല്ല പതിവ് സാധനം അങ്ങോട്ടേക്ക് ചെല്ലാത്ത കൊണ്ടാണോ ഈ ഉറക്കമില്ലായ്മ?
ഞാൻ : ഏയ് അങ്ങനെയൊന്നുമില്ല 🙂
ചെറിയച്ഛൻ :വേണമെങ്കിൽ എന്റെ കയ്യിൽ കുറച്ചുണ്ട് ഓരോന്നെ കഴിക്കാം
ഞാൻ : വേണ്ട ചെറിയച്ച വേണമെങ്കിൽ ഞാൻ ചോദിച്ചോളാം
ചെറിയച്ഛൻ : അയ്യടാ ചോദിക്കാൻ ഇങ്ങോട്ടേക്കു വന്നാലും മതി ഒറ്റ ഒരണ്ണം അങ്ങ് വെച്ച് തരും ഞാൻ.
കുടിക്കാൻ നടക്കുന്നു അവൻ 😠
ഞാൻ : നിങ്ങൾ എന്താ മനുഷ്യ ഓന്ത് ആണോ എത്ര പെട്ടന്ന ആൾ ആകെ മാറിയത്. എന്നോട് വേണോ എന്ന് ചോദിച്ചത് തന്നെ ചെറിയച്ഛൻ അല്ലെ?
ചെറിയച്ഛൻ : ഞാൻ അങ്ങനെ പലതും ചോദിക്കും അതൊന്നും തരാൻ ആയിരിക്കില്ല.
അല്ല നിനക്ക് നിന്റെ കോഴ്സ് ഒന്നും കംപ്ലീറ്റ് ചെയ്യണം എന്നില്ലേ?
ഞാൻ : ഓ അതിനൊന്നും ഒരു താല്പര്യവും ഇല്ല. സത്യം പറഞ്ഞാൽ ജീവിക്കാൻ പോലും 😊
ചെറിയച്ഛൻ : എനിക്ക് മനസ്സിലാവും മോനെ നിന്റെ പ്രശ്നം എന്താണന്നു.
ഒരുപക്ഷെ അന്ന് നീ പറഞ്ഞതൊക്കെ ഞങ്ങൾ ഒന്ന് കേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ ഈ ഒരു അവസ്ഥയിൽ നിന്നെ കാണേണ്ടി വരില്ലായിരുന്നു.
ഞാൻ : വേണ്ട ചെറിയച്ച അത് ഒന്നും ഇനി ഓർമിപ്പിക്കണ്ട. ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുകയാണ് 🥲
ഇപ്പോൾ ആകെ ഒരു ലക്ഷ്യം എന്നെ വിശ്വസിച്ചുകൊണ്ട് എല്പിച്ചതൊക്കെ വലിയ ലാഭം ഇല്ലേലും നഷ്ടത്തിലാവാതെ നോക്കിനടത്തണം.
പിന്നെ ഔസപ്പ് അച്ഛൻ പോയപ്പോൾ ഓർഫനെജിലെ കുട്ടികൾക്കുള്ള ചിലവും കാര്യങ്ങളും ഒന്നും അങ്ങനെ കൃത്യമായി നടന്നിട്ടില്ല അവരും വല്യ കഷ്ടത്തിലാണ് അതുകൂടി ഒന്ന് നല്ലരീതിയിൽ ആക്കണം അത്രേയുള്ളൂ ഇപ്പോൾ മനസ്സിൽ.