ഞാൻ : ആരുടെ?
അഞ്ജലി : രണ്ടാളുടെയും തന്നെ 😌
ഞാൻ : ആ അങ്ങനെ പറ. വാ പോവാം.
ഞങ്ങൾ രണ്ടാളും വന്ന അതെ ഇടനാഴിയിലൂടെ തിരികെ നടക്കാൻ തുടങ്ങി. ഇങ്ങോട്ട് വന്നപ്പോൾ കൈകൾ തമ്മിൽ ആയിരുന്നു പരസ്പരം പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ എന്റെ കയ്യിൽ തൂങ്ങിയാണ് എന്റെ പെണ്ണ് നടക്കുന്നത്.
അല്ല അതൊരു വല്ലാത്ത ജാതി ഫീലാണ് കേട്ടോ 😌❤️
ഞങ്ങൾ രണ്ടാളും അങ്ങനെ നടക്കുമ്പോഴാണ് കറക്റ്റായിട്ട് മേഘ മിസ്സിന്റെ മുന്നിൽ തന്നെ ചെന്ന് കേറി കൊടുത്തത്.
സ്വിച്ച് ഇട്ടതുപോലെ ഞങ്ങളിരുവരും പരസ്പരം വിട്ടുമാറി മിസ്സിനെ നോക്കി നിന്നു.
ഞങ്ങൾക്കരികിലേക്ക് നടന്നു വരുന്ന മിസ്സിനെ ഭയത്തോടെ നോക്കി നിൽക്കുന്ന അഞ്ജലിയെ കണ്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ഒരു പേടി എനിക്കും ഉണ്ടായിരുന്നു 😁
ഞങ്ങൾക്ക് അടുത്തെത്തിയ മിസ്സ് ഞങ്ങളോടായി സംസാരിച്ചു തുടങ്ങി.
മിസ്സ് : ആഹാ എന്താ പ്രണയജോഡികൾ രണ്ടാളും അങ്ങ് വിട്ടുമാറിയത്. ഒട്ടിപിടിച്ചു തന്നെ നടന്നോടായിരുന്നോ?
പറഞ്ഞാൽ കേൾക്കാൻ പറ്റില്ലല്ലേ കുട്ടികളെ നിങ്ങൾക്ക് 😠
ഞാൻ : മിസ്സേ അത് പിന്നെ….
മിസ്സ് : നീ മിണ്ടാതിരിക്ക് വിച്ചു ഞാൻ അഞ്ജലിയോട് ആണ് ചോദിക്കുന്നത്.
അഞ്ചു നിനക്കറിയാവുന്നതല്ലേ ആരേലും പറഞ്ഞു നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താ സംഭവിക്കുക എന്ന്?
അഞ്ജലി : സോറി മിസ്സേ ഞങ്ങൾ ചുമ്മാ….😔
മിസ്സ് : ചുമ്മാ അവസാനം ആരേലും അറിഞ്ഞാൽ പിന്നെ ഇതിനു കൂട്ടുനിന്നതിനു എനിക്കും കിട്ടും
ഞാൻ : മിസ്സേ അതിനിപ്പോൾ എന്താ ഇവിടെ സംഭവിച്ചേ? ആരും കണ്ടില്ലല്ലോ?
മിസ്സ് : വിച്ചു നിനക്കറിയില്ല ഇവളുടെ വീട്ടുകാരെ എപ്പോഴും ഇവളുടെ മേൽ ആരുടെ എങ്കിലും ഒക്കെ കണ്ണ് കാണും അതാ ഞാൻ ഇങ്ങനെ പറയുന്നേ പബ്ലിക് ആയിട്ട് ഇങ്ങനെ ഒന്നും നടക്കല്ലേ എന്ന്.
അഞ്ജലി : ഇനി ഉണ്ടാവില്ല മിസ്സേ സോറി.