അഞ്ജലി : അല്ല ഇങ്ങനെ വെറുതെ നടക്കാൻ മാത്രമാണോ വന്നത്?
ഞാൻ : അത് പിന്നെ സത്യം പറയാല്ലോ എനിക്ക് നിന്നെ കണ്ടുകഴിഞ്ഞാൽ വാക്കുകൾ ഒന്നും കിട്ടില്ല അതാ ❤️
അഞ്ജലി : 😌 കൊള്ളാം അതെന്താപ്പാ അങ്ങനെ
ഞാൻ : അതെന്താണെന്ന് ചോദിച്ചാൽ നീ ഇങ്ങനെ ഒരു കാന്തം പോലെ എന്നെ ആകർഷിക്കുമ്പോൾ എന്തോ പറയാനാ അല്ല ഒന്നും പറയാൻ കിട്ടില്ല അത് തന്നെ കാര്യം 😊
അഞ്ജലി : ഓഹോ എന്നാ വാ തിരിച്ചുപോവാം ക്ലാസ്സിൽ കയറണം 😊
ഞാൻ : ഇത്ര തിരക്കെന്തിനാ പിള്ളേരൊക്കെ വരുന്നതല്ലേയുള്ളു?
അഞ്ജലി : അല്ല ഒന്നും പറയാനില്ലാത്ത സ്ഥിതിക്ക്..
ഞാൻ : ഓ എന്നാലേ നീ ഇപ്പോൾ പോണില്ല എന്തെ
അഞ്ജലി : 😊
അപ്പോഴേക്കും ഞങ്ങൾ നടന്ന് ഇടനാഴിയും കടന്ന് കോളേജിന്റെ പുറകുവശത്തു ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തിൽ എത്തിയിരുന്നു.
അവിടെ എത്തിയ ശേഷം അവൾ അല്പം ഭയത്തോടെ ചുറ്റും ആരേലും ഉണ്ടോ എന്നൊക്കെ നോക്കുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നത്.
ഞാൻ : അല്ല അഞ്ചു നിന്റെ ഈ പേടിച്ചുള്ള നോട്ടമൊക്കെ കണ്ടിട്ട് നമ്മൾ ഇവിടെ വേറെ എന്തോ ആവശ്യത്തിന് വന്നപോലെ ഉണ്ടല്ലോ 😂
അഞ്ജലി : അത് ഏട്ടാ ഞാൻ മുൻപ് ഇങ്ങനെ ഒന്നും ആരുടേയും കൂടെ പോയിട്ടില്ല. പിന്നെ ആരേലും കണ്ടാൽ..
ഞാൻ : അങ്ങനെ ആരും ഇങ്ങോട്ടേക്കു വരില്ല വെറുതെ ബി പി കൂട്ടണ്ട കേട്ടോ.
അഞ്ജലി : 😊 അല്ല എന്താ ഈ ആരും വരത്തില്ലാത്ത സ്ഥലത്തേക്ക് വരാനുള്ള കാരണം.
ഞാൻ : ഏയ്യ് ചുമ്മാ 😌
അഞ്ജലി : എന്താ മോനെ വല്ല ഉദ്ദേശവും മനസ്സിലുണ്ടോ?
ഞാൻ : ഉണ്ടെന്ന് കൂട്ടിക്കോ 😊
അഞ്ജലി : എന്ത് ഉദ്ദേശം 😲
ഞാൻ : ദുരുദ്ദേശം 😁