❤️സഖി 5❤️ [സാത്താൻ😈]

Posted by

 

ഞാൻ : 😁😌 (തിരിച്ചൊന്നും പറയാൻ പറ്റില്ല പറഞ്ഞാൽ ചിലപ്പോൾ വീണ്ടും ഊക്ക് കിട്ടും അത്കൊണ്ട് ഇളിയിൽ ഒതുക്കം )

 

ആഷിക് : ദേ എന്റെ ചെക്കനെ വെറുതെ കളിയാക്കാൻ നിൽക്കണ്ട കേട്ടല്ലോ. നിനക്ക് കുശുമ്പ് അല്ലേടി ആരും ഇങ്ങനെ നോക്കി ഇരിക്കാത്തതിന്റെ 😂 അവനെ അവന്റെ പെണ്ണിനെ ആണ് നോക്കിയത്

 

 

 

ആഹാ നന്പൻ ഡാ അവൻ സ്നേഹയെ ഒന്ന് തിരിച്ചു ഊക്കി 😂

അവനെ ഒന്ന് കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നി ആ ഡയലോഗിൽ തന്നെ 😌

അങ്ങനെ അവർ മൂന്നാളും (ഗായത്രി, ആഷിക്, സ്നേഹ ) പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നത് നോക്കി ചിരിക്കുകയായിരുന്നു ഞങ്ങൾ രണ്ടും.

 

അൽപ സമയത്തിന് ശേഷം….

 

ഞാൻ : എപ്പോ എത്തി?

 

അഞ്ജലി : ഇന്നലെ രാത്രി. ഞാൻ മെസ്സേജ് അയച്ചതല്ലേ?

 

ഞാൻ : 😁 മറന്നു….

 

അഞ്ജലി : അല്ല ഒരാൾ കുറവാണല്ലോ എവിടെ പോയി?

 

ഞാൻ : അവന്റെ ബാപ്പ ഹോസ്പിറ്റലിൽ ആണ് അത്കൊണ്ട് അങ്ങോട്ടേക്ക് പോയി.

 

അഞ്ജലി : അയ്യോ എന്ത് പറ്റി?

 

ഞാൻ : ഒരു ആക്‌സിഡന്റ് കുഴപ്പമൊന്നുമില്ല.

 

അഞ്ജലി : എന്നിട്ട് നിങ്ങൾ പോയില്ലേ?

 

ഞാൻ : പോണം നിങ്ങളെ ഒന്ന് കണ്ടിട്ട് പോവാം എന്ന് കരുതി

 

 

 

ഗായത്രി : ഞങ്ങളെയോ അതോ ഇവളെയോ 😂

 

ഇടക്ക് കേറി പണ്ടാരം ഊക്കി 🥲

 

ഞാൻ : ആ ഇവളെ തന്നെ അല്ലേലും നിന്നെ കാണാൻ വരുന്നത് ഞാൻ അല്ല അത് ദേ ഇവൻ ആണ്.

 

ആഷിക് : നശിപ്പിച്ചു കാലമാടൻ 🙆‍♂️

 

ഗായത്രി : 🤨 എന്നെയോ എന്തിനു?

 

ഞാൻ : അവനോട് തന്നെ ചോദിക്ക് അങ്ങോട്ട് ഒന്ന് മാറുവോ മൂന്നും ഞങ്ങൾ ഒന്ന് സംസാരിച്ചോട്ടെ 😌

Leave a Reply

Your email address will not be published. Required fields are marked *