ജൂലി : ആ ഓക്കേ.
ഞാൻ : പിന്നെ പ്ലാൻ ചെയ്ത ട്രിപ്പ് എന്തായി നീ പിന്നെ വിളിച്ചില്ലലോ
ജൂലി : അത് നമ്മൾ ജസ്റ്റ് പറഞ്ഞതല്ലേ അല്ലാതെ ഉറപ്പിച്ചില്ലല്ലോ. മാത്രവുമല്ല സാറിന്റെ ഒപ്പം ഞാൻ തനിച് ആൾക്കാർ എന്തേലും പറയും
ഞാൻ : ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും അല്ല വിളിച്ചത്. പിന്നെ ഞങ്ങൾ എന്തായാലും പോവാൻ പ്ലാൻ ചെയ്തിട്ടുണ്ട് അപ്പോൾ ഒരു ഫ്രണ്ട് എന്ന നിലക്ക് വിളിച്ചു എന്ന് മാത്രം. ബാക്കിയൊക്കെ നിന്റെ ഇഷ്ടം എന്നാൽ ശെരി.
അതും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു എന്നിട്ട് ആഷിക്കിനോട് പറഞ്ഞു.
ഞാൻ : ഉപ്പാക്ക് കുഴപ്പമൊന്നുമില്ലടാ എന്തായലും വൈകുന്നേരം നമുക്ക് അവിടെ വരെ ഒന്ന് പോവാം
ആഷിക് : ആ ശെരി. അല്ല മോനെ അത് ആരാ വരുന്നത് എന്ന് നോക്കിക്കേ
അവൻ പറഞ്ഞപ്പോഴാണ് ഞാൻ ഗേറ്റിന് അടുത്തേക്ക് നോക്കിയത്.
ഒരു വെള്ള കളർ ടോപ്പും ബ്ലാക്ക് ജീൻസും ധരിച്ചു വരുന്ന അഞ്ജലിയെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു.
അന്ന് ആദ്യമായി അവളെ കണ്ട ദിവസത്തെ പോലെ തന്നെ ഞാൻ വായും പൊളിച്ചു നോക്കി നിന്നുപോയി.
അല്ല അവളുടെ സൗന്ദര്യത്തിൽ വശ്യപ്പെട്ടു പോയി എന്ന് പറയുന്നതാവും കുറച്ചുകൂടി ശെരി.
എന്നെ കണ്ട് അവളിൽ ഒരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു. അവർ മൂന്നാളും ഞങ്ങൾക്കരികിലേക്ക് വന്നു.
“ചേട്ടാ വാ അടച്ചു വെക്ക് വല്ല ഈച്ചയും കയറും ”
ഗായത്രിയുടെ കളിയാക്കിയുള്ള സംസാരം ആണ് എന്നെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത് അതുവരെ ഞാൻ വായും പൊളിച്ചവളെ നോക്കി ഇരിക്കുകയായിരുന്നു.
ഗായത്രിയുടെ കളിയാക്കൽ കേട്ട് ബാക്കി മൂന്നാളും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.
അതിനിടയിൽ സ്നേഹ എന്നോടായി ചോദിച്ചു തുടങ്ങി
സ്നേഹ : സ്വന്തം ആയാലും ഇങ്ങനെ നോക്കി വെള്ളമിറക്കാൻ നാണമില്ലേ ചേട്ടാ 😂