ആന്റി : വിശപ്പൊക്കെ താനേ വന്നോളും ഇപ്പോൾ എന്റെ കുഞ്ഞുപോയി കുളിച്ചു വന്നേ.
പിന്നെ ജയ മാത്രമേ പോയിട്ടുള്ളൂ നിന്റെ കാര്യങ്ങളൊക്കെ നോക്കാൻ ഞാൻ ഇപ്പോഴും ഉണ്ട് കേട്ടോ.
അതുകൊണ്ട് പറയുന്നത് അങ്ങോട്ടേക്ക് കേട്ടാൽ മതി.
ഞാൻ : ശെരി ആന്റി..
എനിക്ക് വിഷമം ആവും എന്നോർത്തിട്ടാവണം ആന്റി വേറെ ഒന്നും ചോദിക്കാതിരുന്നത്.
ആന്റി പറഞ്ഞതൊക്കെ അനുസരിക്കുക മാത്രമായിരുന്നു അപ്പോൾ എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നത്.
അപ്പോൾ എന്നെ സ്നേഹിക്കുന്നവർ ഒക്കെ ഇപ്പോഴും ഉണ്ട് അതെന്തായാലും ഒരു ആശ്വാസം.
അകത്തേക്ക് കയറിയ എന്നോട് ഐഷു വിളിച്ചു പറഞ്ഞു……
“ഡാ എന്റെ മുറി ഉപയോഗിച്ചാൽ മതി ബാക്കി മുറികളൊക്കെ വൃത്തിയില്ലാതെ കിടക്കുവാണ്.”
അവളോട് ശെരി എന്നവണ്ണം തലയിട്ടികൊണ്ട് ഞാൻ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു.
മുറിക്കകത്തു കയറിയ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു.
ആ മുറിയിലാകെ ഞങ്ങൾ രണ്ടാളും കൂടിയുള്ള ഫോട്ടോകൾ നിറഞ്ഞിരുന്നു.
പേരിനു പോലും മറ്റൊരാളുടെ ഫോട്ടോ ഇല്ലായിരുന്നു എന്തിനു അവളുടെ അച്ഛന്റെയും അമ്മയുടെയും പോലും.
ഇവൾക്ക് ഇത്രയധികം എന്നെ ഇഷ്ടമാണോ?
പാവം ഒരുപാട് വിഷമിച്ചിട്ടുണ്ട് എല്ലാം മനസ്സിലാക്കി അവൾ അന്ന് വന്നപ്പോൾ അങ്ങനെ പെരുമാറേണ്ടിയിരുന്നില്ല 😔
എന്നിട്ടും എനിക്ക് ഒരു ആവശ്യം വന്നപ്പോൾ അവർ ഓടിയെത്തി.
😔😔
ഇതിനൊക്കെ ഞാൻ എങ്ങനെ ആണ് ഭഗവാനെ ഇവരോടൊക്കെ നന്ദി പറയുക..
ഓരോന്ന് ആലോചിച്ചു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി താഴെക്കിറങ്ങി ചെല്ലുമ്പോൾ ആന്റി ഭക്ഷണം ഒക്കെ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു.
ഞങ്ങൾ നാലാളും ഒരുമിച്ചു തന്നെയിരുന്നു ഭക്ഷണം കഴിച്ചു. ഈ സമയങ്ങളിലെല്ലാം ഉള്ളിലെ ദുഃഖങ്ങൾ ഒക്കെ മറച്ചു വെച്ചുകൊണ്ട് അവരെ പരമാവധി സന്തോഷിപ്പിക്കാൻ ആയിരുന്നു ഞാൻ ശ്രമിച്ചിരുന്നത്.
ഒരു പരിധി വരെ അതെല്ലാം ഫലം കാണുകയും ചെയ്തു.
ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം മുറ്റത്തുള്ള സിമെന്റ് ബെഞ്ചിൽ ചെറിയച്ഛൻ ഒറ്റക്കിരിക്കുന്നത് കണ്ട ഞാൻ അങ്ങോട്ടേക്ക് ചെന്നു.