ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവളുടെ ജോലിയിൽ ഉള്ള മികവ് ഒന്നുകൊണ്ടു മാത്രം ഇപ്പോൾ ചീഫ് സർജനും ആയി.
പുള്ളിക്കാരിക്ക് ഒരു അച്ഛൻ മാത്രമാണ് ഉള്ളത്.
രണ്ടാളും ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ താമസിച്ചോളാൻ അച്ഛൻ പറഞ്ഞിരുന്നു എങ്കിലും
അച്ഛൻ വരാൻ കൂട്ടക്കൊല എന്നായിരുന്നു അവളുടെ മറുപടി. ഇടക്ക് അവളിൽ എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു എങ്കിലും അത് അങ്ങ് മാറി. അല്ല അവൾ തന്ത്രപൂർവ്വം അത് മാറ്റിയെടുത്തു )
ഞാൻ ഫോൺ എടുത്ത് ജൂലിയുടെ നമ്പർ ഡയൽ ചെയ്തു.
📲
ജൂലി : ഹലോ സാർ…
ഞാൻ : ചേച്ചി ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് സാർ എന്ന് വിളിക്കണ്ട എന്ന് വിഷ്ണു അത് മതി കേട്ടോ
ജൂലി : അത് എങ്ങനെ ശെരിയാവും സാർ സാർ ഈ ഹോസ്പിറ്റലിന്റെ ഓണറിന്റെ മകൻ ഞാൻ വെറും എംപ്ലോയ് അപ്പോൾ സാർ എന്നല്ലേ വിളിക്കണ്ടേ?
ഞാൻ : നിന്നോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു കാര്യത്തിന് ആണ്.
ജൂലി : എന്താ സാർ…
ഞാൻ : അവിടെ ഹമീദ് എന്ന് പറയുന്ന ആരേലും ആക്‌സിഡന്റ് ആയി കൊണ്ടുവന്നിട്ടുണ്ടോ?
ജൂലി : ആ ഉണ്ട് ഇന്ന് രാവിലെ വന്ന കേസ് അല്ലെ?
ഞാൻ : ആ അത് തന്നെ. ആളുടെ കണ്ടിഷൻ എന്താണ്
ജൂലി : കംപ്ലിക്കേഷൻസ് ഒന്നുമില്ല ഇപ്പോൾ ഓബ്സെർവഷനിൽ ആണ്.
ഞാൻ : ആ ശെരി… പിന്നെ അവരോടു ബില്ല് പേയ്‌മെന്റ് വാങ്ങിക്കാൻ നിൽക്കണ്ട എന്റെ സുഹൃത്തിന്റെ ബാപ്പ ആണ്. അച്ഛനോട് ഞാൻ പറഞ്ഞോളാം കേട്ടോ. അതുപോലെ ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ നീ തന്നെ നോക്കണം എല്ലാം.
മൂപ്പര് തീർത്തും സുഖമായതിനു ശേഷം മാത്രം ഡിസ്റ്റർജ് ചെയ്താൽ മതി.
ജൂലി : ശെരി സാർ.
ഞാൻ : ഓക്കേ എന്നാൽ ശെരി ഞാൻ വൈകുന്നേരം അങ്ങോട്ട് വരുന്നുണ്ട് നേരിട്ട് കാണാം.