ഇടക്കൊക്കെ സമയം കിട്ടുന്നതുപോലെ അവൾ മെസ്സേജും കോളും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.
ഇതിനിടയിൽ ഹോസ്റ്റലിൽ എത്തി എന്നും നാളെ കാണാം എന്നും അവൾ എന്നെ അറിയിച്ചിരുന്നു.
പരസ്പരം പ്രണയത്തിലയത്തിന് ശേഷം നേരിട്ട് കാണുന്ന ഒരു ത്രില്ലിൽ ആയിരുന്നു ഞാൻ അപ്പോൾ.
കിടന്നിട്ട് ഉറങ്ങാനും പറ്റുന്നില്ല എങ്ങനെ എങ്കിലും സമയം തള്ളിനീക്കി രാവിലെ ആയാൽ മതി എന്നൊരു ചിന്ത മാത്രം.
രാവിലെ പതിവിലും ഒരുപാട് നേരത്തെ തന്നെ റെഡി ആയിറങ്ങുന്ന എന്നെ അത്ഭുതത്തോട് കൂടെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണ് താഴെക്കിറങ്ങുമ്പോൾ കാണുന്നത്.
അവരുടെ ആ അത്ഭുതം മറച്ചുവെക്കാതെ തന്നെ അച്ഛൻ എന്നോടായി ചോദിച്ചു.
അച്ഛൻ : എന്താ മോനെ ഇന്ന് ഇത്ര നേരത്തെ റെഡി ആയിറങ്ങുന്നത്
ഞാൻ : ചുമ്മാ 😜 കുറച്ചു നേരത്തെ അങ്ങ് പോയേക്കാം എന്ന് കരുതി
അമ്മ : ചേട്ടാ ഇവൻ കോളേജിലേക്ക് തന്നെ ആണോ പോവുന്നെ എന്നൊരു സംശയം ഉണ്ട്. അല്ല സാധാരണ എങ്ങനെ വൈകി പോവാം എന്നാലോചിക്കുന്ന ചെക്കനാ ദേ ഇപ്പോൾ ഇത്ര നേരത്തെ റെഡി ആയിറങ്ങുന്നത്.
അച്ഛൻ : എനിക്കും ഉണ്ടടോ ആ സംശയം. എന്താടാ വേറെ എങ്ങോട്ടേലും ആണോ പോക്ക് 🤨
ഞാൻ : ഇതാണ് ഒരാളെ നന്നാവാനും സമ്മതിക്കില്ല ഞാൻ കോളേജിലേക്ക് തന്നെയാ പോവുന്നെ സംശയം ഉണ്ടേൽ മിസ്സിനെ വിളിച്ചു ചോദിച്ചോ
അച്ഛൻ : അപ്പോൾ ആ കൊച്ചിനെ കാണാൻ ഉള്ള പോക്ക് ആണല്ലേ മോനെ
ഞാൻ : പിന്നെ അ… അതൊന്നും അല്ല
അച്ഛൻ : കൂടുതൽ ഉരുളണ്ട ഞാനും നിന്റെ അമ്മയെ കാണാൻ കുറെ ഇങ്ങനെ പോയിട്ടുള്ളതാ 😊
ഞാൻ : 😁😌
അമ്മ : അയ്യടാ അവന്റെ ഒരു നാണം ദേ ചെക്കാ കുരുത്തക്കേട് ഒന്നും കാണിക്കാതെ മര്യാദക്ക് നടന്നോണം കേട്ടല്ലോ 😠😊
ഞാൻ : നിങ്ങളുടെ മകൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്റെ ജയകുട്ടിക്ക് 😁