ജിബിൻ : വിഷ്ണു എനിക്കറിയാം നിനക്ക് എന്നോട് നല്ല ദേഷ്യം ഉണ്ടെന്ന്. സോറി അപ്പോഴത്തെ ആ ഒരു അവസ്ഥയിൽ പറ്റിപ്പോയി നീ ക്ഷമിക്ക്.
ഇതെന്ത് മൈര് എന്നാ ചിന്ത ആയിരുന്നു എനിക്കിപ്പോൾ. വെറുതെ പോവുന്നവന്റെ തലയിൽ ചുമ്മാ കയറുന്ന ഇവന് ഇതെന്നാ പറ്റി ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനെ
ജിബിൻ : വിഷ്ണു….. ഡാ..
ഞാൻ: ആഹ്ഹ്….. എന്താടാ പറഞ്ഞത് 😲
ജിബിൻ : തെറ്റ് എന്റെ ഭാഗത്താണ് നീ ക്ഷമിക്ക് അല്ല വേണമെങ്കിൽ നീ എന്റെ കൈ ഓടിച്ചോ. അപ്പോഴത്തെ ആ കള്ളിന്റെ പുറത്ത് സംഭവിച്ചു പോയതാണ് 🥹
ഞാൻ : ഏയ്യ് സാരല്ല ഞാൻ അതൊക്കെ വിട്ടു. ഞാനും നിന്നെ അന്ന് തല്ലാൻ പാടില്ലായിരുന്നു നീയും ക്ഷമിച്ചേക്ക് 🙂
ജിബിൻ : 😊 🫂
അവൻ തിരികെ പോവുന്നത് അത്ഭുതത്തോട് കൂടെ തന്നെ ഞങ്ങൾ നോക്കി നിന്ന്. പക്ഷെ തിരിച്ചു നടക്കുമ്പോൾ അവനിൽ തെളിഞ്ഞ ആ ഒരു ദുഷ്ടത നിറഞ്ഞ ചിരി അല്ല പ്ലാൻ ചെയ്തതൊക്കെ നടത്തിയെടുത്തവന്റെ ചിരി ഞങ്ങൾ ആരും അപ്പോൾ കണ്ടില്ല.
അവൻ പോയതും ആഷിക് എന്നോട് ചോദിക്കാൻ തുടങ്ങി.
ആഷിക് : അല്ലടാ ഇവന്റെ തലക്ക് ആരേലും അടിച്ചോ?
ഞാൻ : ആ എനിക്കും അതാ മനസ്സിലാവാത്തത്
ഹബീബ് : എന്ത് തേങ്ങ എങ്കിലും ആവട്ടെ ആ ഒരു സീൻ ഇങ്ങനങ്ങു തീരുന്നേൽ തീരട്ടെ.
ഇനി എന്തിനെലും വന്നാൽ ബാക്കി അപ്പോൾ നോക്കാം.
ഞാൻ : അതാണ് വാ നമുക്ക് പോവാം.
അതും പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.
ഇതേ സമയം ജിബിൻ ഫോണിൽ ……
ജിബിൻ : എല്ലാം നീ പറഞ്ഞപോലെ തന്നെ ചെയ്തിട്ടുണ്ട് ഇനി എന്താ പ്ലാൻ?
📲: ഇനി അവന്മാരുമായി കൂടുതൽ അടുക്കണം പക്ഷെ ഉടനെ വേണ്ട അവസരം വരും അപ്പോൾ മാത്രം.