ഇനി പറ്റുമെന്ന് തോന്നുന്നില്ലടി എനിക്ക് ഇങ്ങനെ എല്ലാ സങ്കടവും പിടിച്ചു നിറുത്താൻ 😭😭😭😭😭
അത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണുകൾ നിയന്ത്രണം വിട്ട് കഴിഞ്ഞിരുന്നു.
ഞാൻ അവിടെ ഇരുന്ന് അലറി കരയുവാൻ തുടങ്ങി.
എത്ര ഒക്കെ പിടിച്ചു വെക്കാൻ നോക്കിയാലും അവരുടെ ഓർമ്മകൾ എന്റെ നെഞ്ചിൽ തുളച്ചു കയറുന്നു.
എന്റെ അവസ്ഥ കണ്ടിട്ട് അവൾക്കും സഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
അവൾ എന്നെ മാറോടു ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് സമാധാനിപ്പിക്കാൻ നോക്കി.
പക്ഷെ അവൾക്കും സങ്കടങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
🫂🫂😭😭😭😭
അവൾ : കരയണ്ട….. അവരെ രക്ഷിക്കാൻ നമുക്ക് ആർക്കും സാധിച്ചില്ല പക്ഷെ അവരുടെ ആഗ്രഹം പോലെ അവർ സമ്പാദിച്ചതൊക്കെ നിലനിർത്താൻ സാധിക്കും.
ഇങ്ങനെ വിഷമിച്ചുകൊണ്ടിരുന്നാൽ അതും നടക്കില്ല.
എല്ലാം ഒന്നേൽ നിന്നും തുടങ്ങണം.
ഞാൻ : എനിക്കറിയില്ലാടി എന്താ ചെയ്യണ്ടത് എന്ന്.
ആരും കൂടെ ഇല്ലാതെ ഇത്രയും ഒക്കെ ചെയ്യാൻ പറ്റി പക്ഷെ ഇന്നിപ്പോൾ എല്ലാവരും കൂടെ ഉണ്ടായിട്ടുപോലും എന്നെ വിശ്വസിച്ചേൽപ്പിച്ച
ഒരു ആയുസ്സ് മുഴുവൻ അച്ഛൻ സമ്പാദിച്ചതൊക്കെ എങ്ങനെ ഇനി നിലനിർത്തും എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയില്ല.
അവൾ : നിനക്ക് പറ്റും വിച്ചു… ഞാൻ ഉണ്ട്,,, ഞാൻ ഉണ്ടാകും ഇനി എന്നും നിന്റെ കൂടെ 🫂
ഈ കരച്ചിലൊക്കെ നിറുത്തിക്കെ ഇപ്പോൾ എന്നെ സമാധാനിപ്പിക്കാൻ നോക്കിയിട്ട് എന്റെ കോന്തൻ ഇരുന്ന് കരയുവാ 🥹
വാ എഴുന്നേൽക്ക് അച്ഛനും അവന്മാരും താഴെയുണ്ട് അങ്ങോട്ടേക്ക് പോവാം 🥲🥹
ഞാൻ : ഞാനൊന്ന് ഫ്രഷ് ആയേച്ചും വരാം.
നീ താഴേക്ക് പൊക്കോ.
അവൾ : അങ്ങനെ ഇപ്പോൾ ഞാൻ പോകുന്നില്ല.
നീ പോയി ഫ്രഷ് ആയി വാ. ഞാൻ ഇവിടെ നിന്നോളം.
പിന്നെ ഞാൻ പറഞ്ഞത് കേട്ടല്ലോ ഇനി ഇങ്ങനെ കരഞ്ഞുകൊണ്ട് നടക്കരുത് 🥹
ആ പഴയ മരപ്പൊട്ടൻ ആയിട്ട് നടന്നാൽ മതി കേട്ടോ