❤️സഖി 4.5❤️ [സാത്താൻ😈]

Posted by

 

എല്ലാവരും നഷ്ടപ്പെട്ട എനിക്ക് ഒരു ആവശ്യം വന്നപ്പോൾ നിങ്ങൾ വന്നില്ലേ അത് ദേഷ്യം കൊണ്ടല്ലല്ലോ?

 

അപ്പോൾ തെറ്റുകൾ മനസ്സിലാക്കി തിരികെ വന്നവരെ എന്തിനാ ഞാൻ വെറുക്കുന്നത്.

 

പിന്നെ നീ അന്ന് ചെയ്തതൊക്കെ അത് എന്റെ അച്ഛനും അമ്മയ്ക്കും നിന്നോട് ഉണ്ടായിരുന്നതിൽ കൂടുതൽ നീ അവരെ സ്നേഹിച്ചത് കൊണ്ടാണ്.

 

അവരെ ഇല്ലാതാക്കിയ ആളോട് എങ്ങനെ ആണോ പെരുമാറേണ്ടത് അത്രയേ നീ ചെയ്തിട്ടുള്ളു.

 

ആവൾ :പക്ഷെ….. 😔

 

ഞാൻ : ദേ പെണ്ണെ ഒരു പക്ഷെയും ഇല്ല.

നീ എന്താടി തീറ്റയും കുടിയും ഒന്നുമില്ലായിരുന്നോ?

 

പിന്നെ ഇങ്ങനെ മോങ്ങിക്കൊണ്ട് നടക്കാൻ ആണെങ്കിൽ ഇവിടെ നിൽക്കണം എന്നില്ല.

പകരം ആ പഴയ ഐഷു ആയി നിൽക്കാൻ പറ്റുമെങ്കിൽ മാത്രം നിന്നാൽ മതി.

 

കേട്ടല്ലോ?

 

നിന്നെ ആ കുറുമ്പി ആയി കാണാൻ ആയിരുന്നു അച്ഛനും അമ്മയ്ക്കും ഇഷ്ടം.

 

അവൾ : 🥲😔 വിച്ചു എനിക്ക് ഇപ്പൊ അറിയാം നീ എല്ലാം അഭിനയിക്കുന്ന ആണെന്ന്.

 

എല്ലാവരുടെയും അടുത്തുള്ള ദേഷ്യം എല്ലാം നീ അഭിനയിച്ചു മറയ്ക്കാൻ ശ്രമിക്കുന്നു അല്ലെ?

 

അല്ലങ്കിൽ പിന്നെ എന്നോട് ഇത്രയും സ്നേഹത്തോടെ സംസാരിക്കാൻ നിനക്ക് പറ്റുന്നത് എങ്ങനെ ആട 😔

 

ഞാൻ : നിങ്ങളോടൊക്കെ ദേഷ്യം ഉണ്ടേൽ അല്ലെ അഭിനയിക്കേണ്ടതുള്ളു.

 

എനിക്ക് ആരോടും ദേഷ്യം ഇല്ല..

 

എല്ലാവരെയും സ്നേഹിക്കാൻ മാത്രമാണ് എന്നെ വളർത്തിയവർ എല്ലാവരും പഠിപ്പിച്ചത്.

 

പക്ഷെ ഞാൻ അഭിനയിക്കുന്നുണ്ട് നീ പറഞ്ഞപോലെ തന്നെ നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ.

 

അത് നിങ്ങളോടുള്ള സ്നേഹം അല്ല സ്നേഹിച്ചവർ ഒക്കെ നഷ്ടപ്പെട്ട ഒരുത്തന്റെ സങ്കടം മാത്രം ആണ്.

 

അതാണ്‌ ഞാൻ എല്ലാവരിലും നിന്ന് മറച്ചുപിടിക്കാൻ അഭിനയിക്കുന്നത്.

 

പക്ഷെ ഇപ്പോൾ നിന്റെ മുന്നിൽ അത് തോറ്റു പോകുന്നപോലെ.

 

എനിക്ക്…. എനിക്ക് എന്നെ നിയന്ത്രിക്കാൻ ആവുന്നില്ല 😭.

 

എന്നെ ഇത്രയും അധികം വിശ്വസിച്ച, ജീവനേക്കാൾ ഏറെ സ്നേഹിച്ചവരെ ഒന്ന് രക്ഷിക്കാൻ പോലും എനിക്ക് പറ്റിയില്ല 😔

Leave a Reply

Your email address will not be published. Required fields are marked *