❤️സഖി 4.5❤️ [സാത്താൻ😈]

Posted by

 

ഞാൻ : ഡി ഇരുന്ന് മോങ്ങാൻ അല്ല ഞാൻ ചോദിച്ചത് കേട്ടില്ലേ?

 

നിനക്കിത് എന്താ പറ്റിയത്, നിന്റെ ആരേലും ചത്തോ ഇവിടെ?

 

അവൾ : വിച്ചു സോറി…….

 

ഞാൻ…. ഞാൻ നിന്നോട് ചെയ്തതൊക്കെ ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല…..

 

ക്ഷമിക്കില്ലേ നീ 🙏😭😭😭

 

ഞാൻ : ഇല്ല ക്ഷമിക്കില്ല 😤

 

അവൾ: 🥺😦😭😞

 

ഞാൻ : എടി പോത്തേ അതിനിപ്പോൾ ക്ഷമിക്കാൻ മാത്രം നീ എന്ത് ചെയ്തെന്നു ആണ് പറയുന്നത്?..

 

ആ ഒരു അവസ്ഥയിൽ നീ എന്നല്ല ആരായാലും ഇതൊക്കെ വിശ്വസിച്ചു പോവും.

 

എന്തിനു ഊണിലും ഉറക്കത്തിലും കൂടെ ഉണ്ടായിരുന്നവന്മാർ പോലും വിശ്വസിച്ചില്ലേ എല്ലാം?

 

പിന്നെയാണോ നീ?

 

മാത്രവുമല്ല അത്രക്ക് കോൺവീൻസിങ് ആയ തെളിവുകളല്ലേ എല്ലാവർക്കും കിട്ടിയത് 😔

 

അവൾ : എന്നാലും.. നിനക്ക് പറയാനുള്ളത് പോലും ഒന്ന് കേൾക്കാൻ ഞാൻ സമ്മതിച്ചില്ലല്ലോ?

 

നീ എന്റെ കാലു വരെ പിടിച്ചു പറഞ്ഞതല്ലേ ചെയ്തിട്ടില്ല എന്ന്, എന്നിട്ടും ഞാൻ…. ഞാൻ അതൊന്നും 😭

 

ഞാൻ നിന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞോട്ടെ

അങ്ങനെ എങ്കിലും ചെയ്തതിനൊക്കെ പ്രായശ്ചിത്തം ചെയ്തോട്ടെ? 😭

 

ഞാൻ : ദേ നീ എന്റെ കയ്യിന്ന് വാങ്ങും കേട്ടോ…

കാലുപിടിക്കാൻ വന്നേക്കുന്നു.

 

എടി എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യമോ പരാതിയോ ഇല്ല.

 

പിന്നെ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു അവർ.

അത്… അത് വിട്ടേക്ക് നമുക്ക് ചെയ്യാൻ ഇനി ഒരുപാട് ഉണ്ട്.

 

അവൾ : വിച്ചു നിനക്ക് എങ്ങനെയാട ഞങ്ങളോടൊന്നും ഒരു ദേഷ്യവും ഇല്ലാതെ പെരുമാറാൻ പറ്റുന്നത്?

😔

 

അത്രക്ക് ദ്രോഹിച്ചില്ലേ നിന്നെ ഞങ്ങൾ എല്ലാവരും.

 

ചെയ്തിട്ടില്ല എന്ന് കാലുപിടിച്ചു പറഞ്ഞിട്ടും കേൾക്കാൻ കൂടെ മനസ്സ് വെക്കാത്ത പാപികളെ നീ എന്തിനാ ഇപ്പോഴും സ്നേഹിക്കുന്നത്?

 

ഞാൻ : എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി…..

വളർത്തി വലുതാക്കിയ ഔസപ്പ് അച്ഛന് വേണ്ടി. 😔

Leave a Reply

Your email address will not be published. Required fields are marked *