ഞാൻ : എനിക്ക് മനസ്സിലാവുന്നുണ്ടടാ പക്ഷെ ഞാൻ എങ്ങനെ ആണ് ഇതൊക്കെ?
ആഷിക് : അവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞപ്പോൾ സീസ് ചെയ്ത കമ്പനി തുറക്കാൻ ഉള്ള പെർമിഷൻ കോർട്ടിൽ നിന്നും ലഭിച്ചു കഴിഞ്ഞു.
എല്ലാം ശെരിയാക്കിയിട്ട് ആണ് കുറുപ്പ് സാർ ഇത് നിന്നെ എൽപ്പിക്കാൻ വന്നത്.
ഞാൻ : എന്നാലും ബാക്കി കാര്യങ്ങളൊക്കെ ഇല്ലേ?
സ്റ്റാഫും മറ്റുമൊക്കെ?
ആഷിക് : അതൊക്കെ ഐഷു നോക്കിക്കോളും.
പഴയ സ്റ്റാഫുകൾ തന്നെ വരും എന്നാ അറിഞ്ഞത്.
ഞാൻ : എടാ അതിനു അവളും ചെറിയച്ഛനും നാട്ടിൽ എത്തണ്ടേ? അവർ വന്നിട്ട് എന്ന് തുടങ്ങാനാ?
ആഷിക് : നിന്നെ സത്യം അറിയാതെ ദ്രോഹിച്ച ഒറ്റ കാര്യം കൊണ്ടാണ് അവർ രണ്ടാളും പുറത്തേക്ക് പോയത്.
എന്നാണോ നിനക്ക് അവരുടെ ആവശ്യം ഉണ്ടെന്ന് അവർ അറിഞ്ഞത് അപ്പോൾ തന്നെ അവർ എത്തി.
ഇപ്പോൾ വീട്ടിലുണ്ട്.
ഞാൻ : അവളെ കുറ്റം പറയാൻ പറ്റില്ലടാ… ആരായാലും വിശേശിച്ചുപോവും അങ്ങനെ അല്ലെ എല്ലാം അവർ ഫ്രെയിം ചെയ്തത്.
എന്തിനു കൂടെ നിഴലുപോലെ നടന്ന നീ പോലും വിശ്വസിച്ചില്ലേ?
ആഷിക് : ഡാ അത്…. നീ അത് വിട് പറ്റിപ്പോയി…
ഞാൻ : ഞാൻ വിട്ടു.
പിന്നെ കൊലയാളിയുടെ കൂട്ടുകാർ എന്നൊരു പേര് വേണ്ടന്ന് കരുതിയാ നിങ്ങളെ ഞൻ അകറ്റി നിറുത്തിയതും.
അല്ല ഹബീബ് എവിടെ?
ആഷിക് : അവൻ കുറുപ്പ് സാറിനെ ആക്കാൻ പോയി.
ഇനി വൈകുന്നേരം ഐഷുവിനെയും മഹാദേവൻ സാറിനെയും കൂട്ടിയെ വരൂ.
ഞാൻ : അവർ അവരെന്തിനാ ഇങ്ങോട്ടേക്കു വരുന്നത്.
വേണ്ടടാ അവര് വന്നിതെല്ലാം കണ്ടാൽ ശെരിയാവില്ല.
ആഷിക് : ഇനി പറഞ്ഞിട്ട് കാര്യമില്ല തീരുമാനം സാറിന്റെയാണ്.
ഞാൻ : ഡാ ഞാൻ.. ഞാൻ എങ്ങനെ ആണ് അവരെ ഫേസ് ചെയ്യുക?