❤️സഖി 4.5❤️ [സാത്താൻ😈]

Posted by

 

ഇന്ന് അവർ മുഖേന ഞാൻ അത് നിന്നെ എൽപ്പിക്കാൻ പോവുകയാണ്.

 

നിന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നോക്കി നടത്തേണ്ടത് ഇനി നീയാണ്.

 

ഞാൻ : സാർ എന്താണ് പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

 

കുറുപ്പ് : മോനെ അവർക്ക് ഉണ്ടായ അപകടം അത് മുൻകൂട്ടി തന്നെ മാധവൻ സാർ കണ്ടിരുന്നു.

 

അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും മോന്റെ പേരിലാണ് എഴുതിയിരിക്കുന്നത്.

 

ഇനി ഇതെല്ലാം നോക്കി നടത്താൻ ചുമതലപ്പെട്ടതും മോൻ തന്നെയാണ്.

 

ഞാൻ : വേണ്ട സാർ.

 

അന്നും ഇന്നും ഞാൻ ഒന്നിനും വേണ്ടി ആഗ്രഹിച്ചിട്ടില്ല.

 

ഇനിയും ആഗ്രഹിക്കുകയും ഇല്ല.

 

എനിക്ക് വേണ്ട ഇതൊന്നും 😭

 

കുറുപ്പ് : പക്ഷെ ദേ ഈ കത്ത് കൂടി വായിച്ചു നോക്ക് എന്നിട്ട് പറ.

 

ഞാൻ കുറുപ്പ് സാർ നീട്ടിയ കത്ത് വാങ്ങി വായിച്ചു.

 

എന്റെമേൽ ഇത്രയും വിശ്വാസം ഉള്ള അച്ഛന്റെയും അമ്മയുടെയും അവസാന ആഗ്രഹം അത് ഞാൻ ഇതെല്ലാം നോക്കി നടത്തുക എന്നതാണ്.

 

പക്ഷെ എങ്ങനെ? ആ ചോദ്യം മാത്രം എന്റെ മുന്നിൽ നിഴലിച്ചു നിന്നു.

 

“വിച്ചു നീ എന്താ ആലോചിക്കുന്നത്?”

 

ആഷിക്കിന്റെ ആ ചോദ്യമാണ് കുറച്ചധികം സമയമായി ഞാൻ ആലോചനയിൽ മുഴുകി നിൽക്കുവായിരുന്ന എന്നെ തിരികെ സ്വബോധത്തിലേക്ക് എത്തിച്ചത്.

 

ഞാൻ : ഒന്നുല്ല എത്ര പെട്ടന്നാ അല്ലെ ഒരാൾ എല്ലാവരും ഉള്ളവൻ ആകുന്നതും ആരും ഇല്ലാതെ ആകുന്നതും.

 

ഇപ്പോൾ തന്നെ എന്റെ കാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ

 

ആഷിക് : എടാ സംഭവിച്ചതൊക്കെ അങ്ങനെ മറക്കാൻ പറ്റുന്നതല്ല എന്നറിയാം പക്ഷെ നീ നിന്റെ വികാരങ്ങളെ ഒന്ന് നിയന്ത്രിക്കണം.

 

ഇപ്പോൾ നിനക്ക് ചെറുതല്ലാത്ത ഒരുപാട് വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്.

 

നിന്നിൽ ഉള്ള വിശ്വാസം ആണ് ഇന്ന് ആ ഉത്തരവാദിത്തങ്ങൾ നിനക്ക് ലഭിക്കാൻ കാരണം അതുകൊണ്ട് തന്നെ അത് നിറവേറ്റുക ആയിരിക്കണം നിന്റെ ഇനിയുള്ള ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *