ഐഷു : എന്നാലും…..
ഞാൻ : ഒരു എന്നാലും ഇല്ല.
നിനക്ക് ആരുമില്ലാത്തതിന്റെ ഈഗോ ആണ് കുരുപ്പേ..
ഐഷു : ഈഗോ നിന്റെ മാറ്റവൾക്ക് 😡
ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു എന്നേയുള്ളൂ.
പിന്നെ നീ ആയി നിന്റെജീവിതം ആയി ഞാൻ ഒന്നും പറയുന്നില്ലേ… 😡
ഞാൻ : 😂 ഞാൻ ഒരു തമാശ പറഞ്ഞതാ നീ ഇരിക്കടി…
ഐഷു : നീ നിന്റെ മറ്റവളെ വിളിച്ചിരുത്തിയാൽ മതി ഞാൻ പോവാ….
അതും പറഞ്ഞുകൊണ്ട് അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.
വേണ്ടിയിരുന്നില്ല ഈഗോ എന്ന് പറഞ്ഞപ്പോൾ ആൾക്ക് ശെരിക്കും കൊണ്ടു.
എന്നാലും അവൾ പറഞ്ഞതും റോങ് അല്ലെ?
അഞ്ചു ഇഷ്ടം പറഞ്ഞതിൽ ഇത്രക്ക് തെറ്റ് എന്താ ഉള്ളത്?
ആ എന്തേലും ആവട്ടെ എനിക്ക് അവളെ വിശ്വാസം ആണ് വേറെ ആരെന്തു പറഞ്ഞാലും ഇപ്പോൾ എനിക്കെന്താ 😒
അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു ഉറങ്ങി പോയതറിഞ്ഞില്ല.
എന്റെ തലയിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയിട്ടണ് ഞാൻ എഴുന്നേൽക്കുന്നത്.
കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് ഐഷുവിനെ ആണ്.
ഞാൻ അവളുടെ മടിയിലാണ് കിടക്കുന്നത്.
അവളുടെ കൈകൾ എന്റെ തലയിൽ ഇഴയുന്നു.
അല്ലേലും അതങ്ങനെ ആണ് ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കിടും എന്നാൽ ആരേലും ഒരാൾ അങ്ങോട്ട് മിണ്ടി അതങ്ങു തീർക്കും.
മിണ്ടാതിരിക്കാൻ രണ്ടാൾക്കും കഴിയാറില്ല എന്നതാണ് ശെരി.
ഞാൻ എഴുന്നേറ്റത് പോലും അറിയാതെ ഏതോ ബുക്കും വായിച്ചിരിക്കുക ആണ് കക്ഷി.
ഞാൻ : അല്ല പിണങ്ങി പോയിട്ട് കുരുപ്പ് എപ്പോഴാ വന്നത് 😂
ഐഷു : ആ എഴുന്നേറ്റോ?
അത് പിന്നെ ഞാൻ എന്തിനാ നിന്റെ പ്രൈവസിയിൽ കൈകടത്തുന്നത് എന്ന് തോന്നി. അതാ സോറി പറയാം എന്ന് കരുതി ഇങ്ങോട്ട് വന്നത്.
വന്നപ്പോൾ സാർ നല്ല ഉറക്കം പിന്നെ നിന്റെ ഉറക്കം കളയണ്ട എന്ന് കരുതി നിന്റെ ഒരു ബുക്കും വായിച്ചിവിടെ ഇങ്ങനിരുന്നു.
ഞാൻ : അപ്പോൾ എന്റെ തല എങ്ങനെ നിന്റെ മടിയിലെത്തി?