❤️സഖി 4❤️ [സാത്താൻ😈]

Posted by

ഞാൻ എന്നോട് തന്നെ പല ആവർത്തി ചോദിച്ചുകൊണ്ടിരുന്നു.

ആ എന്തേലും ആവട്ടെ എന്തായാലും സെറ്റ് ആയി.

ഞാൻ അവളുടെ ചുണ്ടുകൾ പതിഞ്ഞ എന്റെ നെറ്റിയിൽ വിരലോടുച്ചുകൊണ്ടിരുന്നു.

 

“എന്താ മോനെ ഒരു വിഷമം പോലെ കാമുകി പോയത്കൊണ്ടാണോ? ”

 

വാതിൽക്കൽ വന്നു നിന്നുകൊണ്ട് ഐഷു ചോദിച്ചു.

 

ഞാൻ : ആഹ് നീയായിരുന്നോ?

വിഷമം ഒന്നുമില്ലടോ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചിരിക്കുക ആയിരുന്നു.

 

ഐഷു : നിന്റെ ആലോചനകൾ ഒക്കെ എന്താണന്നു മനസ്സിലാവുന്നുണ്ട്.

നടക്കട്ടെ നടക്കട്ടെ….

 

ഞാൻ : 😌😁

 

ഐഷു : എന്താ ഇളി…. അല്ലടാ എത്ര നാളായി ഈ പരുപാടി തുടങ്ങിയിട്ട്.

 

ഞാൻ : എന്ത് പരുപാടി?

 

ഐഷു : അല്ല ഈ പ്രേമം തുടങ്ങിയിട്ട് എത്ര നാളായി എന്ന്….

 

ഞാൻ : കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 6 ദിവസം.

 

ഐഷു : 😳 6ദിവസവോ? അതെങ്ങനെ ഇത്ര പെട്ടന്ന്?

 

ഞാൻ അവളോട് അഞ്ജലിയെ കണ്ടത് മുതൽ ഇന്നുവരെ നടന്ന കാര്യങ്ങൾ ഓരോന്നായി പറഞ്ഞു.

അത് കേട്ട ശേഷം അവൾ പറഞ്ഞു തുടങ്ങി.

 

ഐഷു : ഒരു പെണ്ണിനെ കണ്ടപ്പോൾ തന്നെ ക്രഷ് തോന്നുന്നതൊക്കെ സ്വാഭാവികം.

തിരിച്ചും തോന്നിയിട്ടുണ്ടേൽ അതും സ്വാഭാവികം.

പക്ഷെ ഇത്ര പെട്ടന്ന് അവൾ തന്നെ അത് പറയുന്നത് സ്വാഭാവികം ആയി തോന്നുന്നില്ല.

 

ഞാൻ : അതെന്താ?

 

ഐഷു : അല്ല പൊതുവെ ഞങ്ങൾ ഗേൾസ് മാക്സിമം ഇങ്ങോട്ട് പറയിക്കാൻ ആണ് നോക്കാറ്.

അതുമല്ല അഥവാ പറഞ്ഞാൽ തന്നെ മിനിമം ഒരു 3മാസം എങ്കിലും പുറകെ നടത്തും പക്ഷെ ഇവിടെ ഇത് രണ്ടും കാണുന്നില്ല അതാ ഒരു ഡൌട്ട്.

 

ഞാൻ : നീ കൂടുതൽ ഡൌട്ട് അടിക്കുക ഒന്നും വേണ്ട കേട്ടോ അവൾക്കു വേണ്ടി അടിയുണ്ടാക്കിയത് കൊണ്ടല്ലേ എനിക്ക് ആക്‌സിഡന്റ് ആയത് സൊ അത് അവൾ മറച്ചു വെച്ചിരുന്ന സ്നേഹം പുറത്തെത്തിച്ചിട്ടുണ്ടാവും അത്രേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *