അഞ്ജലി : എന്തെ?
ഞാൻ : ഒന്നുല്ല 😔
അഞ്ജലി : ഏട്ടാ വിഷമം ആയോ? നമ്മൾ ഇന്നല്ലേ ഒന്ന് മര്യാദക്ക് സംസാരിക്കുന്നത് തന്നെ അതാ.
പരസ്പരം കുറച്ചൂടെ അടുത്തിട്ട് മതി അതൊക്കെ.
പിന്നെ അത്രക്ക് നിർബന്ധം ആണേൽ ഞാൻ തടയില്ല
ഞാൻ : വേണ്ടടോ തനിക്ക് പൂർണ സമ്മതം ഉള്ളപ്പോൾ മാത്രേ ഞാൻ നിന്നെ തൊടുകയുള്ളു പോരെ?
അഞ്ജലി : ആ മതി..
അല്ല മുൻപ് ആരേലും പ്രണയിച്ചിട്ടുണ്ടോ?
ഞാൻ : ഇല്ല എന്തെ?
അഞ്ജലി : ഒന്നുല്ല ചോദിച്ചു എന്നേയുള്ളു.
അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ ആണ് ഗായത്രിയും സ്നേഹയും അങ്ങോട്ടേക്ക് കയറി വരുന്നത്.
വന്നപാടെ സ്നേഹ ചോദിച്ചു.
സ്നേഹ : രണ്ടാളുടെയും സംസാരം ഒക്കെ കഴിഞ്ഞിരുന്നേൽ ഞങ്ങൾക്ക് അങ്ങ് ഇറങ്ങാമായിരുന്നു.
ഞാൻ : എന്താ ഇത്ര തിരക്ക് പോയിട്ട് എന്തേലും പണിയുണ്ടോ?
ഗായത്രി : ചേട്ടാ സമയം ഒന്ന് നോക്കിക്കേ..
ഞാൻ : അയ്യോ ഇത്രയൊക്കെ വൈകിയോ? ടൈം പോയതേ അറിഞ്ഞില്ല.
സ്നേഹ : അതെങ്ങനാ രണ്ടാളും നിങ്ങളുടെ മാത്രം ലോകത്തല്ലായിരുന്നോ.
അഞ്ചു വാ നമുക്കിറങ്ങാൻ നോക്കാം ഇനിയും വൈകിയാൽ ചിലപ്പോൾ ഹോസ്റ്റലിൽ സീൻ ആവും.
അഞ്ജലി : ഏട്ടാ എന്നാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ 🥲
ഞാൻ : ആഹ്ഹ് പോയിട്ട് വാ. അല്ല തന്റെ നമ്പർ തന്നില്ലാലോ?
അഞ്ജലി : ഞാൻ മെസ്സേജ് അയച്ചോളാം ഏട്ടന്റെ നമ്പർ ആഷിക് ചേട്ടൻ തന്നു.
ഞാൻ : അഹ് ശെരി.
എന്നാൽ പിന്നെ നിങ്ങൾ ഇറങ്ങിക്കോ വെറുതെ സമയം കളയണ്ട.
അവർ പോവാനായി താഴെക്കിറങ്ങി.
താഴെ ചെന്ന് അമ്മയോടും ഐഷുവിനോടും യാത്ര പറഞ്ഞശേഷം അവർ പോയി.
ഇതേ സമയം ഇന്ന് നടന്നതൊക്കെ വിശ്വസിക്കാൻ പോലും ആവാതെ മൊത്തത്തിൽ ത്രില്ലടിച്ചിരിക്കുക ആയിരുന്നു ഞാൻ .
എന്നാലും ഇത്ര പെട്ടന്നൊക്കെ ഒരു പെണ്ണ് സെറ്റ് ആവോ?