അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി.
പക്ഷെ പുറത്തേക്കിറങ്ങുമ്പോഴും എന്തിനു ഞങ്ങളെ ഓരോ തമാശ പറഞ്ഞു ഇത്ര നേരവും കളിപ്പിക്കുമ്പോഴും അവളുടെ ഹൃദയം നുറുങ്ങുന്നത് ആരും അറിയുന്നുണ്ടായിരുന്നില്ല.
തന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ ആരും കാണാതെ തന്നെ തുടച്ചുകൊണ്ട് അവൾ താഴേക്ക് പോയി….
അല്ലേലും തൊട്ടടുത്തുള്ള നന്മ കാണാതെ അകലെയുള്ള തിന്മ ആണല്ലോ നമ്മൾ ആണുങ്ങൾക്ക് പ്രിയം.
ഐഷു പോയതും അഞ്ജലി എന്നോടായി സംസാരിച്ചു തുടങ്ങി.
അഞ്ജലി : ഈ കുട്ടി എപ്പോഴും ഇങ്ങനെ ആണോ?
ഞാൻ : എങ്ങനെ?
അഞ്ജലി :അല്ല ഇങ്ങനെ കളിയും ചിരിയും ഒക്കെ ആയിട്ട്
ഞാൻ : അവൾ എപ്പോഴും അങ്ങനെ ആണോ എന്നറിയില്ല പക്ഷെ ഇവിടെ വരുമ്പോൾ ഒക്കെ ഇങ്ങനെ ആണ്.
സത്യം പറഞ്ഞാൽ അവൾ ഉണ്ടേൽ സമയം പോവുന്നതറിയത്തില്ല.
അഞ്ജലി : മ്മ്മ്. അല്ല ചേട്ടന് എന്നോട് ഒന്നും ചോതിക്കാൻ ഒന്നുമില്ലേ?
ഞാൻ : ഞാൻ സത്യം പറയണോ അതോ കള്ളം പറയണോ?😊
അഞ്ജലി :സത്യം തന്നെ പറഞ്ഞോ.
ഞാൻ : സത്യം പറഞ്ഞാൽ എനിക്ക് നിന്നോട് എന്തൊക്കെയോ ചോതിക്കാൻ ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ പെണ്ണെ നീ ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ എല്ലാം മറന്ന് പോവും.
ഇങ്ങനെ നോക്കി നിൽക്കാൻ മാത്രമേ തോന്നു.
അഞ്ജലി : ഓഹോ അങ്ങനെ ആണോ?
ഞാൻ : മ്മ്മ് അതെ. പിന്നെ…..
അഞ്ജലി : പിന്നെ? 🤨
ഞാൻ : പിന്നെ…. ഞാൻ ഒന്ന് കെട്ടി പിടിച്ചോട്ടെ 😌
അഞ്ജലി : അയ്യടാ…. കൊള്ളാല്ലോ ആള്.
അതൊക്കെ കെട്ട് കഴിഞ്ഞിട്ട് കേട്ടോ 😂😌
ഞാൻ : അപ്പോൾ കെട്ടാതെ നിന്നെ ഒന്ന് തൊടാൻ പോലും പറ്റില്ലേ?
അഞ്ജലി : എന്ന് ഞാൻ പറയുന്നില്ല പക്ഷെ എന്തായാലും ഇപ്പോൾ ഇല്ല.
സമയം ആവട്ടെന്നെ
ഞാൻ : ഓഹ്