അങ്ങനെ വിളിക്കാൻ ആണ് കേട്ടോ പുള്ളി പറഞ്ഞേക്കുന്നത്.
കലികയറി നിൽക്കുന്ന ഐഷുവിനെ കണ്ട് അഞ്ജലി ആകെ പേടിച്ചുപോയി.
അല്ല അവൾ മാത്രമല്ല കേട്ടോ ഞാനും.
എന്താ ഇപ്പോൾ ഉണ്ടായേ എന്ന മട്ടിൽ ഞാൻ അവളെ ഒന്ന് നോക്കി.
ഭദ്രകാളിയെ പോലെ ആ പിശാശ് ഞങ്ങൾക്കരികിലേക്ക് എത്തിയ ശേഷം അഞ്ജലിയോടായി ചോതിക്കാൻ തുടങ്ങി.
ഐഷു : ആരാടി നീ😡
അഞ്ജലി : ഞ…. ഞാൻ.. അഞ്ജലി..
ഐഷു : അഞ്ജലിയോ ഏത് അഞ്ജലി…. ഞാൻ ചോദിച്ചത് നീ ഇവന്റെ ആരാ എന്നാ
അഞ്ജലി അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ നിന്ന് പരുങ്ങി…
ഐഷു : എന്താ ചോദിച്ചത് കേട്ടില്ലേ?
അഞ്ജലി : കേട്ടു 🥺
ഐഷു : എന്നാൽ പറ നീ ഇവന്റെ ആരാ 😡
ഞാൻ : ഡി എന്താ ഇത് നീ എന്തിനാ ഇത്രക്ക് ദേഷ്യം കാണിക്കുന്നത്?
ഐഷു : വിഷ്ണു നിന്നോട് ഞാൻ ഒന്നും ചോദിച്ചില്ല.
നിന്നോട് ചോദിച്ചാൽ മറുപടി പറയുക.
ഇപ്പോൾ ദേ ഇവൾ പറയട്ടെ ഞാൻ ചോദിച്ചതിനുള്ള മറുപടി..😡😠
ഞാൻ : അവൾ പറഞ്ഞാലും ഞാൻ പറഞ്ഞാലും എന്താ നിനക്ക് മറുപടി കിട്ടിയാൽ പോരെ?
ഐഷു : പോരാ…. എനിക്കറിയണം ഇവൾ ആരാ എന്ന്.
നീയും ആയി എന്താ ബന്ധം എന്നും അത് ഇവൾ തന്നെ പറയണം അല്ലാതെ നീ പറയണ്ട നീ പറയുന്നതൊട്ട് എനിക്ക് കേൾക്കുകയും വേണ്ട 😠😉
ഞാൻ : ഓഹ് 😂
ഐഷു : എന്താടി നിനക്ക് ആണുങ്ങളോട് മാത്രമേ മിണ്ടാൻ നാവു പൊങ്ങുവൊള്ളോ ചോദിച്ചത് കേട്ടില്ലേ…. കേട്ടില്ലേ എന്ന് 😠
അഞ്ജലി : കേട്ടു.. ഞാൻ…. ഞങ്ങൾ….
ഐഷു : ഞങ്ങൾ?????
അഞ്ജലി : ഞങ്ങൾ…. ഞങ്ങൾ തമ്മിൽ…. ഇഷ്ടത്തിൽ ആണ് 😔
ഐഷു : ഇത് പറയാൻ ആണോ നീ ഇത്രക്ക് കിടന്നുരുണ്ടത് 😂