ഹബീബ് : ശെരിയാണ്.
പക്ഷെ അന്നത്തെ അവസ്ഥയിൽ അത് ആരായാലും വിശ്വസിച്ചു പോവില്ലേ?
ആഷിക് : അതെ…. പക്ഷെ വർഷങ്ങൾ കൂടെ നടന്ന കൂട്ടുകാരനെ മാത്രം നമ്മൾക്ക് വിശ്വസിക്കാൻ ആയില്ല.
അപ്പോഴാണ് അവിടേക്ക് ഒരു വണ്ടി വന്നു നിന്നത്.
വണ്ടിയിൽ നിന്നും മഹാദേവൻ സാറിന്റെ ജനറൽ സെക്രട്ടറി കുറുപ്പ് സാർ ഇറങ്ങി.
പുറത്ത് നിൽക്കുന്ന അവരെ കണ്ടതും അദ്ദേഹം അവരോട് ചോദിച്ചു.
കുറുപ്പ് : അല്ല എന്താ രണ്ടാളും മാത്രം നിൽക്കുന്നത്. വിഷ്ണു എവിടെ???
ആഷിക് : അകത്തുണ്ട്.
അവൻ ഇപ്പോഴും ഞങ്ങളോട് ആ വെറുപ്പ് മാറിയിട്ടില്ല.
അല്ല അങ്ങനെ മാറുന്നതല്ലല്ലോ അത്
കുറുപ്പ് : സാരല്ല മക്കളെ ശെരിയാവും.
പിന്നെ ആ കുഞ്ഞിനേയും തെറ്റ് പറയാൻ പറ്റത്തില്ലല്ലോ?
അത്രക്ക് അത് അനുഭവിച്ചില്ലേ…..
ആഷിക് : മ്മ്…. അല്ല സാർ എന്താ ഇവിടെ?
കുറുപ്പ് : ആവശ്യം ഉണ്ട്. ഒരു വിധത്തിൽ പറഞ്ഞാൽ അയാൾ അനുഭവിച്ചതിനൊക്കെ ഒരു പകരം ആവില്ല എങ്കിലും ഒരു പരിധിവരെ പ്രയാശ്ചിത്തം ചെയ്യാൻ…
എന്താണ് അദ്ദേഹം പറയാൻ വരുന്നത് എന്ന് മനസ്സിലാവാത്തത് പോലെ രണ്ടാളും പുള്ളിയെ നോക്കി നിന്നു.
കുറുപ്പ് : കഴിഞ്ഞ ദിവസം ആണ് ഈ ഡോക്യൂമെന്റസ് ഞങ്ങളുടെ കയ്യിൽ എത്തുന്നത്.
എന്തോ നടക്കാൻ പോകുന്നതൊക്കെ മനസ്സിലായിരുന്നു എന്നപോലെ മാധവൻ സാർ രഹസ്യമായി തന്നെ എഴുതിയ വില്പത്രം ആണ് ഇത്.
ഒപ്പം തന്നെ ദേ ഈ കുറിപ്പും…
*കുറിപ്പ് *
മോനെ വിച്ചു ഈ കത്ത് നിനക്ക് ലഭിക്കുവാണേൽ അതിന്റെ അർത്ഥം ഇന്ന് ഞങ്ങൾ ജീവനോടെ ഇല്ല എന്ന് തന്നെ ആണ്.
അത് ചിലപ്പോൾ ഇത് കിട്ടും മുന്നേ നീ അറിഞ്ഞെന്നിരിക്കാം. അറിഞ്ഞില്ലെന്നും വരാം.
എന്താണ് ഇതിനു കാരണം എന്ന് മോൻ അറിഞ്ഞിരിക്കണം എന്ന് അച്ഛന് തോന്നി.
മോനെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ വിശ്വസിച്ചു എൽപ്പിക്കാൻ ഇന്ന് ഞങ്ങൾക്ക് നീ മാത്രമേ ഉള്ളു.