❤️സഖി 4❤️ [സാത്താൻ😈]

Posted by

ഏകദേശം ഒരു 2 രണ്ടര മാസം വീട്ടിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നു.

ഒരു വിധത്തിൽ എല്ലാം ശെരിയായി കഴിഞ്ഞപ്പോൾ കോളേജിലേക്ക് പോവാൻ ഞാനും തയ്യാറായി കഴിഞ്ഞിരുന്നു.

ഇനി അടിപിടിക്ക് പോവില്ല എന്നും ക്ലാസ്സിൽ കയറിക്കോളാം എന്നാ നിബന്ധനയിലും ഞാൻ കോളേജിലേക്ക് പോവാൻ റെഡി ആയി.

ഈ കാലയളവിനുള്ളിൽ തന്നെ ഞാനും അഞ്‌ജലിയും നല്ലപോലെ അടുത്തിരുന്നു.

 

കണ്ണൂരുള്ള ഒരു വലിയ തറവാട്ടിൽ ആണ് അവളുടെ ജനനം.

അമ്മ ജാനകി. അക്കാൻ ശ്രീധരൻ.

അവൾക്ക് ഒരു അനിയത്തിയും ചേട്ടനും

ഇത്രയും ആയിരുന്നു അവളുടെ കുടുംബം.

അനിയത്തിയും ആയിട്ടും ഇടക്ക് സംസാരിച്ചിട്ടുണ്ട്. ബാക്കിയൊക്കെ രാത്രിയിലുള്ള ചാറ്റിങ്ങിൽ പറഞ്ഞ അറിവ് മാത്രം.

 

കോളേജിലേക്ക് പോവാൻ തന്നെ പ്രധാന കാരണം അവൾ ആയിരുന്നു.

ഇഷ്ടം ആണെന്ന് പറഞ്ഞതിന് ശേഷം ഇതുവരെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ അവളെ കാണാൻ എന്റെ നെഞ്ച് കൊതിച്ചിരുന്നു. ഞാനും…..

 

TO PRESENT……

 

‘ടിങ് ടോങ്…… ടിങ് ടോങ്..’

 

ആരോ കോളിങ് ബെൽ അമർത്തിയ ശബ്ദം കേട്ടാണ് ഓർമകളിൽ നിന്നും ഞാൻ ഉണർന്നത്.

 

അല്ലേലും പഴയ ഓർമ്മകൾ എന്നും എന്റെ സ്വബോധത്തെ മറച്ചിരുന്നവ ആയിരുന്നു.

തലേ ദിവസത്തെ കെട്ടിറങ്ങിയിട്ടില്ല എന്ന് തോന്നുന്നു തലക്കകത്തുനിന്നും വല്ലാത്ത വേദന.

പതിയെ എഴുന്നേറ്റ് തലയും തിരുമിക്കൊണ്ട് ഞാൻ പോയി വാതിൽ തുറന്നു.

വാതിൽ തുറന്ന ഞാൻ ശെരിക്കും ഞെട്ടി കുറെ നാളുകൾ ആയി ആരിൽനിന്നൊക്കെ ആണോ ഞാൻ ഒഴിഞ്ഞു മാറി നടന്നത് അവർ തന്നെ.

ആഷിക്കും ഹബീബും.

ദേഷ്യത്തോടെയുള്ള അവരുടെ നോട്ടം നേരിടാൻ ഉള്ള ത്രാണി എനിക്കില്ലായിരുന്നു.

വാതിൽ തുറന്ന ശേഷം ഞാൻ അകത്തേക്ക് തന്നെ തിരിച്ചു നടന്നു.

 

ആഷിക് : ഡാ എന്താ നിന്റെ ഉദ്ദേശം? 😡

 

ഞാൻ : എന്ത് ഉദ്ദേശം?

 

ആഷിക് : ഇങ്ങനെ നശിക്കാൻ ആണോ പ്ലാൻ എന്ന്?

 

ഞാൻ : ഞാൻ എന്തായാലും നിനക്കൊക്കെ എന്താ 😡 എനിക്കറിയാം എന്റെ കാര്യം നോക്കാൻ

Leave a Reply

Your email address will not be published. Required fields are marked *