കാര്യം ഞങ്ങൾ എപ്പോഴും ഉടക്കും എങ്കിലും അവൾക്ക് എന്നെ വല്യ ഇഷ്ടം ആണ്.
എന്തും പറയാൻ ഉള്ള ഒരു സ്പേസ് അത് ഞങ്ങൾക്കിടയിൽ ആദ്യം കണ്ട ദിവസം മുതൽ ഉണ്ട്.
പലപ്പോഴും ഒരു ബ്രോ സിസ്റ്റർ റിലേഷൻ എന്നതിലുപരി അവൾക്ക് ഞാൻ ആരോ ആണെന്ന് തോന്നിയിട്ടുണ്ട് എങ്കിലും അത് എന്റെ തോന്നൽ തന്നെയാവും എന്ന മട്ടിൽ ആയിരുന്നു അവളുടെ പെരുമാറ്റം.
“എടാ ഞാൻ ഇറങ്ങിയേക്കുവാ കോളേജിൽ നാളെ മുതൽ പോണം. ഇടക്ക് വിളിക്കാം കേട്ടോ.”
അതും പറഞ്ഞവൾ പോവാൻ തയ്യാറെടുത്തു.
ഞാൻ : എന്നാ ശെരി പോയിട്ട് വിളിക്ക്.
പിന്നെ ആ ചെക്കന്റെ പ്രേമം എങ്ങാനും പൊളിഞ്ഞാൽ പിന്നെ കാത്തുനിൽക്കാതെ പറഞ്ഞേക്കണം കേട്ടോ.
ഐഷു : ആ നോക്കട്ടെ അത് അങ്ങനെ പൊട്ടും എന്ന് തോന്നുന്നില്ല.
അതും പറഞ്ഞുകൊണ്ട് അവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി.
ഈ റെസ്റ്റിൽ കിടക്കുന്നത് മഹാ ബോറായിട്ടുള്ള പരുപാടി ആണ് കേട്ടോ.
പ്രത്യേകിച്ച് നമുക്ക് ഒരു പ്രേമം കൂടി സെറ്റ് ആയി കഴിഞ്ഞാൽ അവരെ എങ്ങനെ എങ്കിലും കാണണം എന്ന ചിന്ത മാത്രം ആയിരിക്കും മനസ്സിൽ.
പിന്നെ പറയണ്ടല്ലോ മണിക്കൂറുകൾ പോലും ദിവസം കണക്കെ കടന്നു പോവു.
എന്റെ അവസ്ഥയും മറ്റൊന്നും അല്ലായിരുന്നു.
ഫോൺ കോൾസ്, രാവിലെയും വൈകുന്നേരവും പതിവ് തെറ്റിക്കതെ വരുന്ന കൂട്ടുകാരും മാത്രമായിരുന്നു എന്റെ ഈ സമയത്തുള്ള ഏക നേരം പോക്ക്.
രാത്രി ആയി കഴിഞ്ഞാൽ അഞ്ജലി മെസ്സേജ് അയക്കും എന്തെങ്കിലും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും വിളിക്കാൻ അവൾക്ക് പേടിയായിരുന്നു.
ചില ദിവസങ്ങളിൽ മേഘ മിസ്സും വരും കാണാൻ വേറെ പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടുന്ന പാട് എന്റമ്മോ അത് ഒരു ഒന്നൊന്നര പണി ആണ്.
പിന്നെ ഏക ആശ്വാസം അമ്മയും അച്ഛനും ആണ് ഇപ്പോൾ രണ്ടാളും എന്റെ അരികിൽ തന്നെ ആണ്.
അമ്മ ഭക്ഷണം ഉണ്ടാക്കാനും അച്ഛൻ ഹോസ്പിറ്റലിലേക്കും മാത്രം പോവുന്ന സമയം മാത്രമേ എന്നെ തനിച്ചിരുത്തിയിട്ടുള്ളു.