ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ അവൻ്റെ മനസിലൂടെ ഓടി.
അടുത്ത ദിവസം സിദ്ധു ഉം സ്നേഹയും കൂടെ ബാക്കി ഉള്ള കാര്യങ്ങൾക്ക് ആയി നല്ല തിരക്കിൽ ആയിരുന്നു. അതിനിടയിൽ മീര യുമായി അവൻ സംസാരിച്ചെങ്കിലും, തലേ ദിവസത്തെ കാര്യങ്ങൾ ഡീറ്റൈൽ ആയി അവനു സംസാരിക്കാൻ പറ്റിയില്ല അവൾ ആയിട്ട്.
സ്നേഹ: സിദ്ധു…
സിദ്ധു: ഹാ.. സ്നേഹ…
സ്നേഹ: ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുന്നു… എന്താ ഒരു മൂഡ് ഓഫ്?
സിദ്ധു: ഏയ്… ഒന്നും ഇല്ല…
സ്നേഹ: കുറെ കാലം ആയി ഞാൻ കാണുന്നു സിദ്ധു നെ. പറയാൻ പറ്റുന്നത് ആണെങ്കിൽ പറയു.
സിദ്ധു: ഏയ്… ഒന്നല്ല ഡോ…
സ്നേഹ: ഓക്കേ…
അപ്പോളേക്കും നിമ്മി വിളിച്ചു…
സിദ്ധു: നിമ്മീ ഞാൻ നിന്നെ തിരിച്ചു വിളിക്കട്ടെ?
നിമ്മി: ഓക്കേ ഡാ…. നീ എവിടെയാ?
സിദ്ധു: ഞാൻ ഒരു മീറ്റിംഗ് നു പോകുവാ… കഴിഞ്ഞിട്ട് വിളിച്ചാൽ മതിയോ?
നിമ്മി: ഓക്കേ ഡാ…
കാൾ സിദ്ധു കട്ട് ചെയ്തു…
സ്നേഹ: മീരയെ കൂടാതെ വേറെ ആൾകാർ ഒക്കെ ഉണ്ട് അല്ലെ നിനക്ക്?
സിദ്ധു: എന്ത്?
സ്നേഹ: ഏയ്… ചോദിച്ചതാ… ഞാൻ ഓർത്തു മീര മാത്രേ ഉള്ളു എന്ന്.
സിദ്ധു: നീ എന്തൊക്കെയാ പറയുന്നേ?
സ്നേഹ: നീ എവിടെയാ എന്നൊക്കെ ചോദിക്കാൻ പറ്റുന്ന റിലേഷൻ ഉള്ള ആൾ അല്ലെ വിളിച്ചത്?
സിദ്ധു: ഏയ്… അത് എൻ്റെ ഒരു ഫ്രണ്ട് ആടോ…
സ്നേഹ: ഓക്കേ… അപ്പോ മീര യോ?
സിദ്ധു: മീരയും…
സ്നേഹ: ഹ്മ്മ്… അത് തന്നെയാ ഞാൻ പറഞ്ഞത്. മീരയെ പോലെ തന്നെ ഉള്ള വേറൊരു ഫ്രണ്ട് ഉം ഉണ്ടല്ലോ എന്ന്.
സിദ്ധു: എൻ്റെ സ്നേഹ വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് പറയാതെ.
സ്നേഹ: ഹ്മ്മ്… ഉവ്വ… നടക്കട്ടെ…
സ്നേഹ ക്കു ഉള്ളിൽ എന്തോ ഒരു സങ്കടം തല പൊക്കി. സിദ്ധു നു ഒരുപാട് പേര് കൈയിൽ ഉണ്ട്, അതുകൊണ്ട് എന്നെങ്കിലും തന്നോട് ഒരു അടുപ്പം വരും എന്നുള്ള അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. സ്നേഹ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.