നിമ്മി: അവൻ വന്നു കാണില്ലേ?
സിദ്ധു: ഏയ്… അവളോട് അവനെ പുറത്തു പോയി പിക്ക് ചെയ്യാൻ പറയട്ടെ… അവൻ്റെ കാർ സെക്യൂരിറ്റി രജിസ്റ്റർ ൽ കയറേണ്ട. അത് റിസ്ക് ആണ്.
നിമ്മി: ഹ്മ്മ്… നീ അവളെ വിളിച്ചിട്ട് എന്നെ തിരിച്ചു വിളിക്കണം കെട്ടോ.
സിദ്ധു: ഹാ.. ഞാൻ വിളിക്കാം…
സിദ്ധു മീരയെ ഡയൽ ചെയ്തു…
മീര: സിദ്ധു… എവിടെ ആടാ, എത്തിയോ നീ?
സിദ്ധു: ഇല്ല ഡീ… ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ…
മീര: പറ ഡാ…
സിദ്ധു: അലൻ നോട് കാർ അകത്തു കയറ്റേണ്ട എന്ന് വേഗം വിളിച്ചു പറ. സെക്യൂരിറ്റി രജിസ്റ്റർ ൽ അവൻ്റെ കാർ എൻട്രി കയറ്റേണ്ട. നീ അവനെ പോയി പിക്ക് ചെയ്തു വാ… റിസ്ക് ആണ്…
മീര: നീ എവിടെയാ?
സിദ്ധു: ഞാൻ വീടിൻ്റെ അടുത്തുണ്ട്…
മീര: സിദ്ധു…
സിദ്ധു: പറ ഡീ…
മീര: ഡാ… അവൻ ഇവിടെ ഉണ്ട്… ഇപ്പോ വന്നതേ ഉള്ളു…
സിദ്ധു: എൻ്റെ കാൾ കണ്ടോ?
മീര: ഹ്മ്മ്… അടുത്തുണ്ട്…
സിദ്ധു: കാർ അകത്തു കയറ്റി അല്ലെ?
മീര: ഹ്മ്മ്…
സിദ്ധു: ശരി ഡീ… carry on …
മീര: ഡാ… നീ വാടാ സിദ്ധു… പ്ളീസ്…
സിദ്ധു: വേണ്ട ഡീ…
മീര: ഹ്മ്മ്…
മീര യുടെ കാൾ വച്ചു… സിദ്ധു നിമ്മിയെ വിളിച്ചു…
നിമ്മി: പറ ഡാ…
സിദ്ധു: അബദ്ധം പറ്റി…
നിമ്മി: എന്ത്?
സിദ്ധു: ഞാൻ അവളെ വിളിച്ചു..
നിമ്മി: ഹ്മ്മ്??
സിദ്ധു: അവൾ എടുത്തു, ഞാൻ അവൻ്റെ കാർ കയറ്റണ്ട എന്നൊക്കെ പറഞ്ഞു അകത്തു.
നിമ്മി: ഹ്മ്മ്?
സിദ്ധു: എല്ലാം കഴിഞ്ഞപ്പോൾ അവൾ പറയുകയാ… അലൻ അവിടെ ഉണ്ട് എന്ന്.
നിമ്മി: അയ്യോ… നീ ആണ് വിളിച്ചത് എന്ന് അവനു മനസിലായോ?
സിദ്ധു: ഹ്മ്മ്… കാൾ കണ്ടോ എന്ന് ഞാൻ ചോദിച്ചു. അവൻ അപ്പോൾ അടുത്തു തന്നെ ഉണ്ടെന്നു പറഞ്ഞു. കൂടുതൽ ഒന്നും ഞാൻ പിന്നെ പറഞ്ഞില്ല.
നിമ്മി: അവൾ എന്ത് പറഞ്ഞു?