ഞാൻ : റാഗിംഗ് എന്ന് പറഞ്ഞാൽ പെണ്പിള്ളേരുടെ മേത്തു കൈ വെക്കാനുള്ള അനുവാദം അല്ല. അതുകൊണ്ട് ഇപ്പൊ നീ അവളെ വിട്ടേക്ക്.
ജിബിൻ : ഞാൻ ചിലപ്പോൾ കൈയും വെക്കും വേണ്ടിവന്നാൽ ഇവളെ എന്റെ കൂടെ കിടത്തുകയും ചെയ്യും. നീ പോവാൻ നോക്ക്
ഞാൻ : നീ അങ്ങോട്ട് ഒലത്തും. അത്രക്ക് ഉറപ്പുണ്ടേൽ നീ ഇപ്പോൾ ഒന്ന് ഇവളെ തൊട്ട് നോക്ക് 😡
അതും പറഞ്ഞു ഞാൻ അവന്റെ കയ്യിലെ പിടി വിട്ടു. അവൻ അവളുടെ നേരെ വീണ്ടും കൈ ഉയർത്തി അവളുടെ തോളിൽ പിടിക്കാൻ ആയി ശ്രമിച്ചു. പെട്ടന്ന് തന്നെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവന്റെ നെഞ്ചിലേക്ക് തന്നെ ഞാൻ ആഞ്ഞു ചവിട്ടി.
ഞാൻ : ദേ ഇവിടെ വെച്ച് നിർത്തിക്കോണം നിന്റെ റാഗിംഗ് കോപ്പ് എല്ലാം 😡
ഇവളെ ഇവൾ എന്റെ ആ ഇനി ഒരിക്കൽ കൂടി നിന്റെ കൈ ഇവളുടെ നേരെ നീണ്ടാൽ പിന്നെ കൈ പൊക്കാൻ നിനക്ക് ജീവൻ ഉണ്ടാവില്ല.
കേട്ടോടാ നായിന്റമോനെ 😡😡😡
പെട്ടന്നുള്ള ദേഷ്യത്തിൽ അവനോട് വിളിച്ചു പറഞ്ഞ ശേഷം ഞാൻ അവളുടെ കയ്യും പിടിച്ചു നടന്നു.
ഇടിയുടെ പവർ കാരണമാവണം അവിടെ കൂടി നിന്ന ഒരുത്തൻ പോലും അനങ്ങിയില്ല.
അഞ്ജലിയുടെ കയ്യും പിടിച്ചു നടന്നകലുന്ന എന്നെ ഇടിക്കാൻ ആയി നിലത്തുനിന്നും എഴുന്നേറ്റ ജിബിൻ ഓടി വരാൻ നോക്കി എങ്കിലും കൂടെ ഉള്ളവർ എല്ലാവരും കൂടി അവനെ തടഞ്ഞു.
“ജിബി ഇവിടുന്ന് വേണ്ട.
അവനെ പുറത്ത് കിട്ടും അപ്പോൾ തീർക്കാം ”
കൂടെ ഉണ്ടായിരുന്നവരിൽ ഒരുത്തൻ അവനോട് പറഞ്ഞു.
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവനും ഞാൻ പോവുന്നത് നോക്കി നിന്ന്.
അവളുടെ കൈ പിടിച്ചുതന്നെ കുറച്ച് മുന്നോട്ട് നടന്നുകഴിഞ്ഞപ്പോൾ ആണ് എന്തൊക്കെ ആണ് ഞാൻ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത് എന്ന ഒരു ബോധം എനിക്ക് വന്നത്.
ഞാൻ അവളുടെ കയ്യിൽ നിന്നും വിട്ടു.