പക്ഷെ പെട്ടന്നാണ് ആൾക്കൂട്ടത്തിന് ഇടക്ക് നിൽക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.
അതെ അത് അഞ്ജലി തന്നെ.
ദൈവമേ…..
ഞാൻ പെട്ടന്ന് അങ്ങോട്ടേക്ക് ചെന്നു…
അവിടെ കൂടി നിന്നിരുന്ന ഒരുത്തൻ…
“എന്താ മോളെ നിനക്ക് ഇത്രക്ക് പേടി? ചേട്ടന്റെ കൂടെ വരുന്നോ പേടിയൊക്കെ മാറ്റി നമുക്ക് ഒന്ന് സുഖിച്ചു വരാം 😂”
അതുകേട്ടു ബാക്കിയുള്ളവർ എല്ലാവരും പൊട്ടി ചിരിച്ചു.
ചുറ്റിനും കൂടി നിൽക്കുന്ന ആണുങ്ങൾക്കിടയിൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ നിന്ന് കരയുവായിരുന്നു അവൾ അപ്പോൾ.
“നീ കരയുക ഒന്നും വേണ്ട നിന്റെ കരച്ചിൽ കണ്ടിട്ട് ആരും നിന്നെ വിടാനും പോണില്ല.
പറഞ്ഞ പണി അങ്ങ് ചെയ്തിട്ട് പോ വെറുതെ ഇങ്ങനെ കരഞ്ഞു ഞങ്ങളുടെ സമയം കൂടി കളയാതെ.”
കൂട്ടത്തിൽ നിന്ന വേറെ ഒരുത്തൻ അവളോട് പറഞ്ഞു.
“അതെ നീ ആ ഷാൾ ഒന്ന് മാറ്റിയിട്ടു ദേ ഇവിടെ താഴെ കിടക്കുന്ന ഈ ഇലകൾ രണ്ടു കൈകൾ കൊണ്ടും പെറുക്കി എടുത്തിട്ട് പൊയ്ക്കോളൂ. ”
കൂട്ടത്തിലെ മൂന്നാമൻ പറഞ്ഞു.
“ഇനി ഷാൾ മാറ്റാൻ ആണ് മടി എങ്കിൽ ചേട്ടൻ മാറ്റി തരാം ”
അതുംപറഞ്ഞുകൊണ്ട് ആദ്യത്തെ ആൾ അവളുടെ ഷാൾ പിടിച്ചു വലിക്കാൻ ആയി അവളുടെ നെഞ്ചിന് നേരെ കൈകൾ കൊണ്ടുപോയി.
ചെന്നായകൾക്കിടയിൽ പെട്ട മാൻകുട്ടിയെ പോലെ പേടിച്ചു തന്റെ കൈകൾ രണ്ടുംനെഞ്ചിൽ മറച്ചു പിടിച്ചുകൊണ്ടു അവൾ തേങ്ങി കരയാൻ തുടങ്ങി.
അവിടെ കൂടിനിന്നവൻ മാർ എല്ലാം അവളുടെ നെഞ്ചിൽ കിടക്കുന്ന ഷാൾ ആദ്യത്തെ ആൾ മാറ്റുന്നത് നോക്കി നിന്ന്.
അവൻ അവളുടെ ഷാളിൽ പിടിക്കാൻ കൈ നീട്ടിയ അതെ നിമിഷം തന്നെ അവന്റെ കൈകളിൽ ഞാൻ പിടുത്തമിട്ടു.
ഞാൻ : എന്താ മോനെ ജിബിനെ പെണ്പിള്ളേരുടെ നെഞ്ചത്തേക്ക് ഒക്കെ പിടിക്കാൻ നോക്കുന്നു.
ജിബിൻ ( അവളുടെ ഷാൾ എടുക്കാൻ നോക്കിയവൻ ) : അത് ചോതിക്കാൻ നീ ആരാടാ. പിന്നെ റാഗിംഗ് ആവുമ്പോൾ അങ്ങനെ പലതും കാണും. നീ വേണേൽ കണ്ട് സുഖിച്ചോ ഇനി പറ്റില്ലേൽ പോവാൻ നോക്കടാ 😡