അർജുൻ : ഹലോ നിങ്ങൾ വിളിച്ച ആൾ ഞാൻ അല്ല.
അയാൾക്ക് ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായിട്ട് ഹോസ്പിറ്റലിൽ ആണ്.
ഞങ്ങൾ അയാളെ ഇവിടെ എത്തിച്ചവർ ആണ്.
ആരേലും ഒന്ന് വന്നിരുന്നേൽ ഞങ്ങൾക്ക് പോവായമായിരുന്നു.
ആഷിക് : 😲 ചേട്ടാ ഏത് ഹോസ്പിറ്റലിൽ ആണ്?
ഞാൻ ഇപ്പോൾ തന്നെ എത്താം
അർജുൻ : മെഡിക്കൽ കോളേജിൽ ആണ്.
ആഷിക് : ശെരി ഞങ്ങൾ ഉടനെ എത്താം.
അത് പറഞ്ഞ് ആഷിക് ഫോൺ കട്ട് ആക്കി.
അർജുൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ പൊന്നു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഒന്നും ഇടപെടേണ്ട എന്ന്.
ഇപ്പോൾ കണ്ടില്ലേ രക്ഷിച്ച നമുക്ക് തന്നെ പണി ആയത്.
സൂസൻ : അജു നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്?
ഒന്നും അല്ലങ്കിലും ഒരു ജീവൻ നമ്മൾ രക്ഷിച്ചില്ലേ?
അർജുൻ : എന്തേലും ഒക്കെ ആവട്ടെ ആരേലും ഒന്ന് വന്നിരുന്നേൽ നമുക്ക് പോകാമായിരുന്നു.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ആഷിക്കും ഹബീബും ഹോസ്പിറ്റലിലേക്ക് എത്തി.
ആദി പിടിച്ചുള്ള അവരുടെ വരവ് കണ്ടപ്പോൾ തന്നെ തങ്ങൾ വെയിറ്റ് ചെയ്യുന്നത് ഇവർക്ക് വേണ്ടി ആണെന്ന് അർജുന് മനസ്സിലായിരുന്നു.
അർജുൻ അവരോടു കാര്യങ്ങൾ ഒക്കെ പറഞ്ഞു.
അർജുൻ : എന്നാ ശെരി ഞങ്ങൾ ഇറങ്ങട്ടെ
ആഷിക് : ഒരുപാട് നന്ദിയുണ്ട് ചേട്ടാ 🥹 ഇന്നത്തെ കാലത്ത് ആരും ഇങ്ങനെ ഒന്നും ചെയ്യില്ല 🙏
അർജുൻ : ഏയ്യ് എന്താടോ ഇതൊക്കെ? ഒന്നുമില്ലേലും നമ്മളൊക്കെ മനുഷ്യന്മാർ അല്ലെ? പരസ്പരം സഹായിച്ചില്ലേൽ പിന്നെ എന്തിനാ ഇങ്ങനെ നടക്കുന്നത് 😌
സൂസൻ : 😳🫠
ആഷിക് : 🙏🙏🥹
അർജുൻ : അപ്പോൾ ശെരി ബ്രോ എന്നേലും ഒക്കെ എവിടെ എങ്കിലും വെച്ച് കാണാം. പിന്നെ താൻ ഒന്ന് ഇങ്ങു വന്നേ ഒരു കാര്യം പറയാൻ ഉണ്ട്