❤️സഖി 3❤️ [സാത്താൻ😈]

Posted by

 

ഗായത്രി : ആ ചേട്ടൻ വന്നത് എന്തായാലും നന്നായി അല്ലെ?

 

അഞ്ജലി : സത്യം ഞാൻ ശെരിക്കും പേടിച്ചു നിൽക്കായിരുന്നു.

പുള്ളിക്കാരൻ വന്നില്ലായിരുന്നേൽ എന്താ സംഭവിക്കുക എന്ന് ഓർക്കാൻ കൂടെ പറ്റുന്നില്ല.

എന്തായാലും ആൾ പോളിയാണ് കേട്ടോ 😌

 

സ്നേഹ : അതൊക്കെ ശെരി ആണ്. പക്ഷെ ആ ചേട്ടൻ എന്നാത്തിനാ നിന്റെ കാര്യത്തിൽ മാത്രം ഇത്രക്ക് ശ്രദ്ധ കാണിക്കുന്നത്?

അന്നും ഞങ്ങളെ റാഗ് ചെയ്യാൻ തുടങ്ങിയപ്പോൾ ഒന്നും പുള്ളി മിണ്ടിയിരുന്നില്ല.

നിന്നോട് പേര് ചോദിച്ചു കഴിഞ്ഞപ്പോൾ അല്ലെ വിട്ടേക്കാൻ കൂടെ ഉള്ളവരോട് പറഞ്ഞത്?

എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അടിക്കുന്നില്ലേ അഞ്ചു.

 

അഞ്ജലി : ഒന്ന് പോടീ, അങ്ങനെ ഒന്നും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല.

നീ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കണ്ട കേട്ടോ 😠

 

ഗായത്രി : വെറുതെ ഒന്നും അല്ല.

ദേ ഇന്ന് തന്നെ നമ്മൾ രാവിലെ വരുമ്പോൾ പുള്ളിയുടെ നോട്ടം മുഴുവനും നിന്നെ അല്ലായിരുന്നോ?

എല്ലാവരും അത് കണ്ടതും അല്ലെ?

പിന്നെ നീയും നോക്കുന്നുണ്ടായിരുന്നല്ലോ?

 

അഞ്ജലി : ഞ…. ഞാനോ???

ദേ ഗായു വെറുതെ അനാവശ്യം പറയരുത് കേട്ടോ..

 

സ്നേഹ :അനാവശ്യം ഒന്നും അല്ല മോളെ.

നീ നോക്കുന്നത് ഞാനും കണ്ടതാ.

 

അഞ്ജലി : അത്…. അത് പിന്നെ.. രാവിലെ പുള്ളിക്കാരൻ നോക്കിയപ്പോൾ…..

 

സ്നേഹ : രാവിലെ മാത്രം അല്ലല്ലോ പുള്ളിക്കാരൻ മിസ്സിനെ കാണാൻ ഉച്ചക്ക് ക്ലാസ്സിൽ വന്നപ്പോഴും നിന്റെ നോട്ടം പുള്ളിയെ ആയിരുന്നു.

 

ഗായത്രി : അതെ അതെ. മോളെ അഞ്ചു നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞങ്ങൾ.

ഈ പൂച്ച എന്തിനാ കണ്ണടച്ചു പാലുകുടിക്കുന്നത് എന്നൊക്കെ ഞങ്ങൾക്ക് അറിയാട്ടോ 🤣

 

അഞ്ജലി : എന്റെ പൊന്നു പിള്ളേരെ ഒന്നുമില്ല നിങ്ങൾക്ക് തോന്നുന്നതാ 😌

 

സ്നേഹ : ഹ്മ്മ് തോന്നലൊന്നുമല്ല 😂

 

അഞ്ജലി : 😌😌😌😌

 

അവളുടെ മനസ്സ് മുഴുവനും തന്റെ ശരീരത്തിൽ തൊടാൻ വന്നവനെ ചവിട്ടി വീഴ്ത്തിയ ശേഷം വിഷ്ണു പറഞ്ഞ വാക്കുകൾ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *