“എന്നാ,, ഞാൻ ഒന്ന് നോക്കട്ടെ” എന്നും പറഞ്ഞു ഞാൻ മഹിയുടെ അടുത്തേക് ചെല്ലാൻ തുനിഞ്ഞതും അയ്യർ സാർ എന്നെ തടഞ്ഞു,,
“ഓഹ്,, ഞാൻ പറഞ്ഞില്ലേ മോളെ,, അതിൻ്റെ ഒന്നും ഒരു ആവശ്യവുമില്ല,, എന്താ മോൾക്ക് എന്നെ വിശ്വാസമില്ലേ??” ( അയാളുടെ സംസാരം വളരെ മൃതു രീതിയിൽ ആയിരുന്നെങ്കിലും അപ്പോഴുള്ള അയാളുടെ ‘നോട്ടം’ ഒരു തരം ഭീഷണി ഉളവാകുന്നതായിരുന്നു)
എന്തോ, അയാളുടെ ആ സംസാരവും, നോട്ടവും കണ്ടപ്പോൾ ഞാൻ ചെറുതായൊന്നു ഭയന്നു! അത് കാരണം മഹിയുടെ അടുത്തേക് പോകാനുള്ള എൻ്റെ ശ്രമം ഉപേക്ഷിച്ചു!
ആഹ്,, ആട്ടെ അങ്കിൾ,, എന്തിനാ ഞങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചേ?? (മാളു ഇടയ്ക്കു കയറി ചോദിച്ചു)
മാളുവിൻറ്റെ ആ ചോദ്യം കേട്ടതും, ഇരുണ്ടു തുടങ്ങിയ അയ്യർ സാറിൻറെ മുഖം വീണ്ടും പ്രസന്നമായി
“ആഹ്,,, അങ്ങനെ കാര്യമുള്ള കാര്യം ചോദിക്ക്” എന്ന് ഒരു താളത്തിൽ പറഞ്ഞു കൊണ്ട് അയ്യർ സാർ സംസാരിച്ചു തുടങ്ങി,,
“അല്ല,, നിങൾ രണ്ടു പേരും കാലത്തു ഭയങ്കര നൃത്ത മത്സരം ആയിരുന്നു എന്ന് കേട്ടു”?
അയ്യർ സാർ ചോദ്യം മുഴുവിപ്പിക്കാൻ കാത്തു നിന്ന കണക്കെ ‘മാളു’ ആവേശത്തോടെ എന്നാൽ നിഷ്കളങ്കമായി മറുപടി കൊടുത്തു,,
“അതെ അങ്കിൾ,,, എന്നിട്ട് അറിയുവോ? ഈ ചിത്രേച്ചി എന്നെ തോൽപ്പിച്ച് കളഞ്ഞു”
ഓ,, അതെയോ,, അതിപ്പോ ചിത്ര മോളെ കണ്ടാ തന്നെ അറിയാലോ, ഭയങ്കര മിടുക്കി ആണെന്ന് (അതും പറഞ്ഞു അയ്യർ സാർ എന്നെ ആപാദചൂഡം ഒന്ന് നോക്കി, എന്തോ അയാളുടെ ആ നോട്ടത്തിൽ എനിക്ക് തൊലി ഉരിയുന്നതു പോലെ തോന്നി)
അയ്യർ സാർ തുടർന്നു,,
ഈ അയ്യരുടെ മോളുടെ കല്യാണത്തിന് വന്നിട്ട്, ഇത്രയും നന്നായി നൃത്തം ചെയ്ത നിങ്ങൾക്കു എന്തെങ്കിലും സമ്മാനങ്ങൾ തരാതെ വിട്ടാൽ അത് അങ്കിളിനു കുറച്ചിൽ അല്ലയോ?? അപ്പൊ ആ സമ്മാനം തരാൻ വേണ്ടിയാ ഇപ്പൊ നിങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചേ!!
അയ്യർ സാറിൻറെ ആ വാഗ്ദാനം കേട്ടതും ‘മാളു’ നിറപുഞ്ചിരിയോടെയും,അല്പം അഹങ്കാരത്തോടെയും എൻ്റെ മുഖത്തേക്കു നോക്കി, ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് നന്നായില്ലേ എന്ന് എന്നോട് ചോദിക്കുന്ന കണക്കെ!