ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Posted by

റെയിൽ സ്റ്റേഷനിൽ ഭാഗ്യത്തിന് അവർക്ക് ലോഡ് ഇറക്കാൻ വന്ന ഒരു കമ്പനി വണ്ടി കിട്ടി. ഭാഷ അതികം വശമില്ലാത്ത ഒരു ത്രിപുറക്കാരൻ ആയിരുന്നു അത്. അയാളുടെ സംസാരത്തിൽ നിന്നും ഹനാപുരയിൽ എന്തോ പ്രശ്നങ്ങൾ നടന്നെന്ന് മനസ്സിലായി. അവൻ്റെ സംസാരത്തിൽ നിന്ന് കൂടുതൽ ഒന്നും പിടികിട്ടിയില്ല.

ദൂരേ നിന്നെ ഹനാപുരയിൽ പല ഭാഗത്ത് നിന്നും പുക ചെറിയ തോതിൽ ഉയരുന്നത് അവർ കണ്ടു. അവരുടെ തെരുവിൽ വണ്ടി നിർത്തി. പുറത്ത് ഇറങ്ങിയ അവർ കണ്ടു. തെരുവ് മുഴുവൻ കത്തി നശിച്ചിരിക്കുന്നു. ഹംസ യുടെ കട ഇരുന്ന ഭാഗം ഒരു ഗർത്തം രൂപപ്പെട്ട് ചിന്നഭിന്നമായി കിടക്കുന്നു. അവർ താമസിച്ച ബിൽഡിംഗ് മാത്രം വലിയ പ്രശ്നം കൂടാതെ നിൽക്കുന്നു. അവർ ശ്രദ്ധിച്ച് അകത്ത് കയറി. കിട്ടിയ ചില രേഖകളും മറ്റും എടുത്ത് താഴേക്ക് ഇറങ്ങി. തിരിച്ചിറങ്ങി ദാസൻ അലമാര ഇരുന്നഭാഗത്തേക്ക് നോക്കി. ഒരു ക്യാമറയുടെ ഉരുകിയ രൂപം അവൻ കണ്ടു. അകത്ത് കരിഞ്ഞു ഒട്ടി ഫിലിമും. ദാസന് ആശ്വാസമായി. അപ്പോഴേക്കും അങ്ങോട്ടേക്ക് ദിലീപ് വന്നു. അവൻ കരഞ്ഞു കൊണ്ടാണ് വന്നത്. അവൻ നടന്നത് വിശദീകരിച്ചു പറഞ്ഞു.

നാല് ദിവസം മുൻപ് അപ്രദീഷിതമായി കുറെ ആയുധധാരികൾ ഒരു പ്രൊഫഷണൽ ടീം പോലെ കമ്പനി വണ്ടിയിൽ ഹനാപുരയിൽ എത്തി. ഹംസയും കൂട്ടരും ആയുധം ഒളിപ്പിച്ച സ്ഥലങ്ങൾ തന്നെ കണ്ടെത്തി . ബോമ്പ്കൾ വച്ച് നശിപ്പിച്ചു. ബൈരോണിൻ്റെയും ഹംസയുടെയും ആളുകളെ മുഴുവൻ വെടി വച്ച് കൊന്നു. കാമാട്ടിപ്പുരയിൽ ആയിരുന്നു ഏറ്റവും കൂടുതൽ ശേഖരം ഉണ്ടായിരുന്നത്. അത് അവർ ഒരുപാട് ബോബ്കൾ വച്ച് തകർത്തു. ദാസൻ്റെ ഉള്ള് കാളി.

രേണു അവൾക്ക് എന്തെങ്കിലും?

ദിലീപ് തുടർന്നു.

“ഗവൺമെൻ്റിൻ്റെ സീക്രട്ട് ഫോഴ്സ് ആണെന്നാണ് കേട്ടത്. ഒറ്റ് ആണ്. നമ്മുടെ രാം ഭായിയും രേണു വും ആണ് അവർക്ക് സ്ഥലങ്ങൾ കാട്ടിക്കൊടുത്തത്. അവരുടെ സഹായി രങ്കൻ ഈ സീക്രട്ട് ഫോഴ്സിൻ്റെ ആൾ അയിരുന്നത്രേ… ബൈരോൺ നാട് വിട്ട് പോയെന്നോ ഇവരുടെ കസ്റ്റഡിയിൽ ആണെന്നോ കേൾക്കുന്നു. അവർ മൂന്ന് പേരും മറ്റ് കമാൻഡോസും ഹംസയെ വളഞ്ഞു. അവൻ തിരിച്ച് വെടി വച്ചു. ലക്ഷ്യം തെറ്റി എൻ്റെ അച്ഛൻ കുമാരന് കൊണ്ടു. അച്ഛൻ പോയി.” ദിലീപ് കരച്ചിൽ അടക്കാൻ കഴിയാതെ വിതുമ്പി. അവൻ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *