ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Posted by

കുമാരൻ അ തെരുവിൻ്റെ നടുവിൽ മുകളിലേക്ക് പടികൾ ഉള്ള ഒരു കെട്ടിടത്തിൻ്റെ 2ആം നിലയിലെ മുറി കാണിച്ചു. 20 പടി കയറി മുറിയുടെ മുന്നിലെ 5 അടി ബാൽക്കണി കഴിഞ്ഞു ഡോറിൻ്റെ മുന്നിൽ എത്തും. കേറി വരുമ്പോൾ ഇടത്തേക്ക് കിച്ചൺ വലത്തേക്ക് ടിവി ഒക്കെ വയ്ക്കാവുന്ന ഒരു സ്ഥലം. വാതിൽ അടച്ചാൽ ഒരു ഹാൾ പോലെ തോന്നും.അതിനു മുന്നിൽ ഒരു മുറി ആ മുറിയിൽ ഒരു അറ്റാച്ച്ഡ് ബാത്ത്റൂം. ബാത്ത്റൂം വളരെ വിശാലമാണ് .ഷവറും യൂറോപ്യൻ ക്ലോസറ്റും ഉണ്ട്.ഷവറിൽ വെള്ളം പ്രതീക്ഷിക്കേണ്ട എന്ന് കുമാരൻ പറഞ്ഞു. ക്ലോസറ്റിന് മാത്രം വെള്ളം ഉണ്ട്. കംപ്ലൈൻ്റ് വന്നിട്ട് ലു ബ്ദനായ ഓണർ ശരിയാകാതെ വച്ചിരിക്കുകയാണ്. അവിടെ കുളിക്കാനും കുടിക്കാനും ഉള്ള വെള്ളം രാവിലെ 6മുതൽ 8 വരെയേ പൈപ്പിൽ കിട്ടു. വീടിനു മുന്നിലാണ് പൈപ്പെങ്കിലും അതിൻ്റെ മുന്നിൽ പെണ്ണുങ്ങൾ രാവിലെ മുഴുവൻ അടിയാണ്.

മുറിക്ക് ചുറ്റും ഉള്ള ബാൽക്കണി നടന്നു നോക്കി പുറത്ത് നിന്നും ഒരു മുറി പൂട്ടി ഇട്ടിരിക്കുന്നു .അത് 10അടി നീളവും വീതിയും ഉള്ള ഒരു മുറി ആണ്. അതിൽ പഴയ സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നത് അവൻ കണ്ടു. ബാൽക്കണി ഉടെ പടിഞ്ഞാറെ വശത്ത് മുകളിലേക്ക് ഒരു ഗോവണി കണ്ടു. കയറി നോക്കിയപ്പോൾ അവിടെ പണി തീരാത്ത ഒരു നില ആണെന്ന് മനസ്സിലായി. തുണി ഇവിടെ ഉണക്കാനിടാം.വിൻഡോസ് വെയ്ക്കാൻ ഉണ്ടാക്കിയ കട്ടിംഗ് കളിലൂടെ നോക്കിയാൽ സ്ഥലത്തിൻ്റെ ഒരു ആകാശദൃശ്യം കാണാം. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇതാണ്. സ്ഥലം ഇഷ്ടപ്പെട്ടു വാടകയും ഓക്കേ. വീടിനു വേണ്ട സാധനങ്ങൾ വാങ്ങി. ഒരു 2nd ഹാൻഡ് ബൈക്കും. ഫർണീച്ചർ മുകളിൽ കയറ്റാൻ ജോലിക്കരോടൊപ്പം കുമാരനും ദിലീപും കൂടി. ആരോഗ്യം അത്ര പന്തി അല്ലാത്തത് കൊണ്ട് രാംനാഥ് ചെറിയ സാധനങ്ങൾ എടുക്കാൻ ആണ് സഹായിച്ചത്. പണി കഴിഞ്ഞപ്പോൾ ദാസൻ അയാൾക്ക് 1000 രൂപ കൊടുത്ത്. സന്തോഷത്തോടെ അയാൾ പോയി. നന്ദിനി അടുക്കളയിൽ സാധനങ്ങൾ അടുക്കുക ആയിരുന്നു. പടിയിറങ്ങി പോകുന്ന അയാളെ നോക്കി കുമാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *