ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Posted by

“ഒരുത്തൻ എന്നെ വല്ലാതെ തുറിച്ച് നോക്കുന്നു.”

അവളെ കണ്ടാൽ നോക്കാൻ ആർക്കും തോന്നും. ഇതിപ്പോ ആരാ നോട്ടം ഉടക്കുന്നതിന് മുൻപ് കണ്ണ് വെട്ടിക്കാൻ മറന്നത്, എന്ന് വിചാരിച്ച് പുറത്തേക്ക് ചെന്ന് നോക്കി .

സാധാരണ അവിടെ കൂടി നിന്ന് കളിക്കുന്ന കുട്ടികളെ അവിടെ കാണുന്നില്ല. ആകെ അസാധാരണമായ ഒരു നിശബ്ദത. അവൻ താഴേക്ക് നോക്കി. ദാസൻ്റെ കാല് വിറച്ചു. തൻ്റെ നേരെ നോക്കി നിൽക്കുന്നത് ഹംസ ആണ്. അവൻ പതുക്കെ പിന്നോട്ട് മാറി. വണ്ടി സ്റ്റാൻഡിൽ വച്ച് ഹംസ കോണിപ്പടി കയറി വരുന്നത് കണ്ട് അവൻ്റെ ചങ്ക് ഇടിച്ചു. ഹംസയുടെ വണ്ടി കണ്ട കുമാരൻ തയ്യൽ കടയിൽ നിന്നും പെട്ടെന്ന് ഇറങ്ങി വന്നു. ഹംസ മുകളിൽ എത്തിയപ്പോൾ ദാസനും നന്ദിനിയും റൂമിന് ഉള്ളിൽ എത്തിയിരുന്നു. തനി റാവുത്തർ. പറ്റെ വെട്ടിയ മുടിയും മുഖത്ത് കരുവാളിച്ച പാടും പല്ലിന് മഞ്ഞക്കറയും എല്ലാം അതുപോലെ.

കട്ടിളയിൽ രണ്ട് കൈയും വച്ച് തല അകത്തേക്കിട്ട് മുറിഞ്ഞ മലയാളവും തമിഴും ചേർത്ത് അവൻ ചോദിച്ചു

“നീയൊക്കെ ഇവടെ വന്നു കേറി എന്ന് ഞാൻ അറിഞ്ഞു. താഴെ എൻ്റെ ഒരു കടയുടെ പണി നടക്കുന്നുണ്ട്. ഒരാഴ്ച പണിക്കാരു കാണും. വെള്ളം കൊടുത്തോണം.”

ഇങ്ങനെ ഓർഡർ ഇടാൻ ഇവനാര്? എന്ന ഭാവത്തിൽ ആയിരുന്നു, നന്ദിനി.

ഹംസ അവളെ അടിമുടി ഒന്ന് നോക്കി.

“ഇതെന്താടി മഠമോ, ഇങ്ങനെ പൊതിഞ്ഞ് കെട്ടി തുണി ഉടുക്കാൻ. സാരി ഇട്ടാൽ അരക്ക് താഴെ കെട്ടിക്കോണം.ഓരോ അവരാതികൾ..”

നന്ദിനിയുടെ മുഖം ചുവന്നു. ഭയൽവാൻ അച്ഛനെ ഭയന്ന് ആരും ഇന്നേവരെ അവളോട് കമൻ്റിന് വന്നിട്ടില്ല.

“താൻ തൻ്റെ കാര്യം നോക്കിയാമതി.”

അവള് പറഞ്ഞത് കേട്ട് ഹംസയുടെ മുഖം മാറി. അവൻ വീടിനകത്തേക്ക് 2 അടി വച്ചു. താൻ രേണുവിൻ്റെ മുറിയിൽ കണ്ട അതെ മുഖഭാവം.ദാസൻ്റെ കിളികൾ എല്ലാം പറന്നു.

“ഇക്ക നമസ്ക്കാരം, താഴെ എന്ത് കടയാ തുടങ്ങുന്നത്?” സ്റ്റെപ് കയറിവന്ന കുമാരൻ ചോദിച്ചു.

ഹംസയുടെ ശ്രദ്ധ മാറി അവൻ പുറത്തേക്ക് കടന്നു. കുമാരനോട് സംസാരിക്കാൻ തുടങ്ങി. കിട്ടിയ തക്കത്തിന് ദാസൻ നന്ദിനിയെ ബെഡ് റൂമിൽ കയറ്റി. ശകാരിച്ചു. എന്നിട്ട് കുമാരൻ പറഞ്ഞ കഥ പൊടിപ്പും തൊങ്ങലും ചേർത്ത് അവളോട് പറഞ്ഞു. ഇത്തവണ ആലില പോലെ വിറച്ചത് അവള് ആയിരുന്നു. റൂമിന് പുറത്ത് വന്നപ്പോൾ ഹംസയും കുമാരനും മുകളിലേക്ക് പോയിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *