സ്റ്റെല്ല : അതിനെന്താ നീ പൊയ്ക്കോ പൈസ വല്ലതും വേണോ? പിന്നെ രാവിലെ ആക്കിയാൽ മതി. വൈകീട്ട് ആയാൽ എങ്ങോട്ടെങ്കിലും പോകണം എങ്കിലും നിനക്ക് പോകാൻ പറ്റില്ല
ഞാൻ :ശരി ചേച്ചി
സ്റ്റെല്ല : ഇതെന്താ നിന്റെ കഴുത്തിൽ കടിച്ച പാട്
ഞാൻ ശരിക്കും പെട്ടു എന്ത് പറയും പെണ്ണ് കടിച്ചത എന്ന് പറയാൻ പറ്റുമോ. ഞാൻ ആകെ വിഷമത്തിൽ ആയി
സ്റ്റെല്ല : ഇന്നലെ ആയതാകും എന്താ പറ്റിയെ
ഞാൻ :ആ അതോ ഇന്നലെ ലുലുവിൽ പോയപ്പോൾ ഒരു കുട്ടി നിലത്തു കിടന്നു വാശി പിടിച്ചപ്പോ ഞാൻ എടുത്തു അപ്പൊ തന്നെ ആ കുട്ടി കടിച്ചു കുഴപ്പം ഇല്ല. 😉
ഇതിന് മുൻപേയും അവൾ കടിച്ചിരുന്നു അന്ന് ഷർട്ട് ആയിരുന്നു കോളർ ഉള്ളത് കൊണ്ട് അന്ന് കണ്ടില്ല ഇന്ന് റൗണ്ട് നെക്ക് t-ഷർട്ട് ആണ്. അത് പെട്ടന്ന് കണ്ടത്
സ്റ്റെല്ല :മം ഡോക്ടറെ കാണണം എങ്കിൽ കണ്ടോ പൈസ തരാം
ഞാൻ :വേണ്ട ചേച്ചി കുഞ്ഞല്ലേ
സ്റ്റെല്ല :ശരി
ചേച്ചി ഓഫീസിൽ വിട്ടപ്പോൾ തന്നെ പെണ്ണിനെ വിളിച്ചു.
ഞാൻ :എടി നീ കടിച്ചത് ചേച്ചി പിടിച്ചു. എന്താ ഉണ്ടായേ എന്ന് ചോദിച്ചു ഞാൻ എല്ലാം പറഞ്ഞു
അവൾ :അടിപൊളി! ഞാൻ പെട്ടി പാക്ക് ചെയ്യട്ടെ ന്നാലും ന്റെ ചെക്കാ നിന്റെ കാര്യം
അപ്പോഴാ അവളുടെ സ്നേഹം ഞാൻ അറിഞ്ഞത് ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനപ്പിചില്ല
ഞാൻ :അതൊന്നും വേണ്ട ഞാൻ വേറെ നുണ പറഞ്ഞ് ഒപ്പിച്ചു. നിന്നെ ഞാൻ അങ്ങനെ വിടില്ല പെണ്ണെ
അവൾ :ഹാവൂ ആശ്വാസം ആയി.
അവൾ : ഇപ്പൊ എങ്ങനെ ഉണ്ട് ഞാൻ അത് നോക്കാൻ പറ്റിയില്ല
ഞാൻ: ഫോട്ടോ എടുത്തിട്ടുണ്ട് ഇന്നലെത്തെയും ഇന്നത്തെയും ഞാൻ അയക്കാം. പിന്നെ ജിമ്മിൽ പൊക്കോളാൻ ചേച്ചി പറഞ്ഞു രാവിലെ പോകാൻ പറഞ്ഞു
അവൾ :ന്നാ വന്നിട്ട് അന്വേഷിക്ക്
ഞാൻ :ഇവിടെ അടുത്ത് ഒന്ന് രണ്ടെണ്ണം ഉണ്ട് പോയിനോക്കണം. അതെ റംസാൻ അവധി ആകാറായി ഏഴെട്ട് ദിവസം കിച്ചൻ അവധി അല്ലേ എന്താ പരിപാടി