സ്റ്റിഫിയ : നല്ല ക്ഷിണം ഉണ്ട് അമ്മേ. ഞാൻ കിടക്കാൻ പോകുന്നു.
ഇത് കേട്ട അമ്മ ചോദിച്ചു “ അയോ മോള് ഭക്ഷണം കഴിക്കാതെ കിടക്കല്ലേ” അവൾ അമ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞ് ഇല്ല അമ്മേ ഞാൻ ഭക്ഷണം കഴിച്ചു. ഇക്ക എനിക്ക് ഭക്ഷണം തന്നതിന് ശേഷമാണു ഇങ്ങോട്ട് വിട്ടത്. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ നിർബന്ധം കാരണം കഴിച്ചതാണ്. ഇതും പറഞ്ഞു അവൾ എന്നെ നോക്കിയിട്ട് പറഞ്ഞു. ചേട്ടായി ഭക്ഷണം എടുത്തു കഴിച്ചോ ഞാൻ കിടക്കാൻ പോകുന്നു ആ…
പിന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം എല്ലാം ഒന്ന് കഴുകി വെച്ചേക്കു അമ്മയെ ബുദ്ധിമുട്ടിക്കേണ്ട ഇതും പറഞ്ഞു അവൾ മുറിയിലേക്ക് ഡോർ അടച്ചു. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയതും അമ്മ എന്നോട് പറഞ്ഞു. “ എനിക്കും നല്ല ക്ഷിണം ഉണ്ട് ഞാനും ഒന്ന് കിടന്നോട്ടെടാ” ഇതും പറഞ്ഞു അമ്മയും മുറിയിലേക്ക് പോയി.
ആ ഇനി എന്ത് പറയാൻ എന്ന മട്ടിൽ ഞാൻ പോയി ഫുഡ് കഴിച്ചു. ഞാൻ നോക്കുമ്പോൾ അടുക്കളയിൽ ഞാൻ ഉച്ചക്ക് കഴിച്ച പാത്രങ്ങൾ വരെയും ഉണ്ട് ഞാൻ അതെല്ലാം കഴുകി വൃത്തിയാക്കി വെച്ചു കിടക്കാൻ മുറിയിലേക്ക് കയറുന്നതിനു മുൻപായി ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം 11 മണി കഴിഞ്ഞു. ഞാൻ ബെഡ് റൂമിന്റെ വാതിലിൽ തള്ളി നോക്കി അത് ലോക്കാണ് ഞാൻ ഒന്ന് മുട്ടിയപ്പോൾ തന്നെ സ്റ്റിഫിയ വാതിൽ തുറന്ന് തന്നു. ഞാൻ അകത്ത് കയറി ഡോർ അടിച്ചതിനു ശേഷം അവളെ നോക്കി അവൾ അവിടെ ഉണ്ടായിരുന്ന കസേരയിൽ ചെന്നിരുന്നു.
ഞാൻ അവളോട് ചോദിച്ചു. “ നീ ഉറങ്ങുന്നിലെ. “എന്നാൽ അവൾ പറഞ്ഞ മറുപടി വേറെയായിരുന്നു. “ ഞാൻ ഉറങ്ങുന്നതും ഉണരുന്നതും നീ ഇനിമുതൽ അനേഷിക്കേണ്ട” ഇത് കേട്ട ഞാൻ ദേഷ്യത്തോടെ ചോദിച്ചു. “ ഞാൻ അനേഷിക്കാതെ നിന്റെ തന്ത അനേഷിക്കുമോടി മൈരേ” ഇത് കേട്ടതും അവൾ അവളുടെ ഫോണിൽ ഉള്ള കുറച്ച് ഫോട്ടോസ് എന്നെ കാട്ടിത്തന്നു. ഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി. മറ്റൊന്നും ആയിരുന്നില്ല ഞാൻ സോഷ്യൽ മിഡിയയിലൂടെ നടത്തിയ പല പല ചാറ്റുകളുടേയേം സ്ക്രീൻ ഷോട്ടുകളാണ്.