എപ്പോ എത്തി
ഇന്ന് വന്നേ ഉള്ളൂ
എന്താ പേര്
ഷെബി
എവിടെയാ നാട്ടിൽ
കോഴിക്കോട്
ഞാൻ കണൂരാണ്
മ്മ്…
തിരക്കുള്ള സമയമാണ്
ശെരി പിനെ കാണാം
പുറത്തേക്കിറങ്ങി ടീ ഷോപ്പിലേക്ക് കയറി
കൗണ്ടറിൽ നിൽക്കുന്ന തൊപ്പി വെച്ച ആൾ
ഏഴു വലിയ ഷവർമയല്ലേ മോളേ
ദിവ്യ : ഇന്ന് ഷവർമ വേണ്ടിക്കാ ഇവനിന്നു നാട്ടിൽ നിന്ന് വന്നതാ ബീഫും പത്തിരിയുമൊക്കെ കുറേ ഉണ്ട് അതോണ്ട് ഷവർമ വാങ്ങിയാൽ അത് ബാക്കിയായിപ്പോകും
അയാൾ എന്നെ നോക്കി
എന്താ പേര്
ഷെബി…
എവിടെയാ…
കോഴിക്കോട്
അയാൾ നാല് കപ്പുകളിൽ ഞങ്ങൾക്ക് ചായ തന്നു
വീട്ടിലാരൊക്കെയുണ്ട്
ഉമ്മയും ഉപ്പയും
പേടിക്കൊന്നും വേണ്ട നല്ല വീടാ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല
ചിരിയോടെ അയാൾ പറഞ്ഞതിന് തലയാട്ടി ചായകുടിച്ച് കഴിഞ്ഞു പേഴ്‌സ് എടുത്ത് പൈസ അയാൾക്ക് നീട്ടി
വേണ്ട ഇത് റാഷിദിന്റെ കടയാണ് ഇത് മാത്രമല്ല ഈ സൂക്കിലെ എല്ലാകടയും എന്നാലും
വീട്ടിലുള്ളവർക്ക് ഇവിടെ ഭക്ഷണം ഫ്രീയാണ്
അയാളോട് പറഞ്ഞുകൊണ്ടവിടെ നിന്നുമിറങ്ങി ഓരോ ഷോപ്പിലായി എല്ലാ ഷോപ്പിലും കയറി പരിചയപെട്ടു
ദിവ്യ : നീ വേണോങ്കിൽ കുറച്ച്സമയമിവിടെ നിന്നിട്ടൊക്കെ വന്നോ
ശെരി…
അവർ പോയികഴിഞ്ഞു ചുമ്മാ ബെഞ്ചിൽ ഇരിക്കുന്ന എനിക്കരികിൽ ഒരു കപ്പ് ചായയുമായി അഞ്ചര അടി ഉയരവും ഒരു വശത്തേക്ക് ചീകിവെച്ച മുടിയും ഷേപ്പ് ചെയ്ത താടിയും ഉള്ള മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരുവൻ വന്നിരുന്നു
മലയാളിയാണോ
അതേ
എവിടെയാ
കോഴിക്കോട്
എന്താ ജോലി
വീട്ടിൽ ഡ്രൈവറാണ്
നിങ്ങളോ
ഞാനൊരു കമ്പനിയിൽ ഡ്രൈവറാണ്
എന്താ പേര്
ശിഹാബ്, നിങ്ങളുടെ
ഷെബി, നാട്ടിലെവിടെ
മലപ്പുറം, വന്നിട്ട് കുറെയായോ
ഇന്ന് വന്നേ ഉള്ളൂ, നിങ്ങളോ
ഒരുവർഷം കഴിഞ്ഞു
ഞങ്ങൾ പെട്ടന്ന് കമ്പനിയായി ഒത്തിരി സംസാരിച്ചു കൊണ്ട് പിരിയും മുൻപ് നമ്പർ കൈമാറി തിരികെ വീട്ടിലേക്ക് വന്നു
അകത്ത് കയറിയതും വാട്സപ്പിൽ മെസ്സേജ്കളും ഐഎംഒ കോളുകളും ഫോണിൽ വന്നുനിറഞ്ഞു കൊണ്ടിരുന്നു
ഫ്രണ്ട്സിന്റെ മെസ്സേജ്കൾക്കെല്ലാം റിപ്ലേ കൊടുത്ത് ഐഎംഒ എടുത്ത് അഫിയെ വീഡിയോ കോൾ വിളിച്ചു
കോൾ അറ്റന്റ് ആയെങ്കിലും മുഴുവൻ ഇരുട്ട്